ഫയല്‍ ചിത്രം 
Sports

'മെസി ചതിയന്‍', കലിപ്പിച്ച് ബാഴ്‌സ ആരാധകര്‍, ലൗതാരോയുടെ ഇന്‍സ്റ്റാ പോസ്റ്റിലെ ലൈക്ക് പ്രകോപനം 

ബാഴ്‌സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാര്‍ട്ടിനസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: തങ്ങളുടെ മുന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ ബാഴ്‌സാ ആരാധകര്‍. അര്‍ജന്റൈന്‍ ടീമിലെ തന്റെ സഹതാരം ലൗതാരോ മാര്‍ട്ടിനസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മെസി ലൈക്ക് ചെയ്തതാണ് ബാഴ്‌സ ആരാധകരെ പ്രകോപിപ്പിച്ചത്. 

ഇന്റര്‍ മിലാന് എതിരായ ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് മത്സരം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് സംഭവം. 90ാം മിനിറ്റ് വരെ 2-3ന് ബാഴ്‌സയെ പിന്നില്‍ നിര്‍ത്തി ജയം ഇന്റര്‍ മിലാന്‍ മുന്‍പില്‍ കണ്ടെങ്കിലും ഇഞ്ചുറി ടൈമിലെ ലെവന്‍ഡോസ്‌കിയുടെ ഗോള്‍ ബാഴ്‌സയെ 3-3ന്റെ സമനില പിടിക്കാന്‍ തുണച്ചു. 

മെസിയെ ഇനി ബാഴ്‌സയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കരുത്

40ാം മിനിറ്റില്‍ ഡെംബെലെയുടെ ഗോളോടെ ബാഴ്‌സയാണ് ലീഡ് എടുത്തത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബരെല്ലയും 63ാം മിനിറ്റില്‍ മാര്‍ട്ടിനസും വല കുലുക്കിയതോടെ ഇന്റര്‍ ആധിപത്യം നേടി. 82ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സ സമനില പിടിച്ചു. പക്ഷേ 89ാം മിനിറ്റില്‍ റോബിന്‍ ഗോസെനും ഇന്ററിനായി വല കുലുക്കി. 

ബാഴ്‌സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാര്‍ട്ടിനസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് മെസി ലൈക്ക് ചെയ്തതോടെയാണ് മെസി ചതിയനാണ് എന്നുള്‍പ്പെടെയുള്ള കമന്റുകള്‍ ബാഴ്‌സ ആരാധകരില്‍ നിന്ന് വന്നത്. ബാഴ്‌സയുടെ ഇന്നത്തെ അവസ്ഥയില്‍ മെസിക്ക് ഒരു വിഷമവും ഇല്ല എന്നുള്‍പ്പെടെയാണ് ആരാധകരുടെ വാക്കുകള്‍. മെസിയെ ഇനി ബാഴ്‌സയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കരുത് എന്നും പ്രതികരണങ്ങള്‍ ഉയരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT