ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിൽ ലയണൽ മെസിക്കും സംഘത്തിനും ദയനീയ തോൽവി. മെസിയുടെ ടീമായ ഇന്റർ മയാമിയെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. തോൽവിയോടെ മെസിയും സംഘവും ക്ലബ് ലോകകപ്പിൽ നിന്നും പുറത്തായി. ജയത്തോടെ ഫ്രഞ്ച് വമ്പന്മാരായ പിഎസ് ജി ക്വാർട്ടറിലേക്ക് മുന്നേറി.
ജാവോ നെവസിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ മയാമിയുടെ വലകുലുക്കി മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ പിഎസ്ജി ലക്ഷ്യം വ്യക്തമാക്കി. മൈതാനത്ത് ആധിപത്യം പുലര്‍ത്തിയ പിഎസ്ജി ആദ്യ പകുതിയില്‍ തന്നെ നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. 39-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും കണ്ടെത്തി ജാവോ നെവസ് പിഎസ്ജിയുടെ ലീഡ് ഉയർത്തി.
44-ാം മിനിറ്റില്‍ മയാമി താരം തോമസ് അവൈല്‍സിന്റെ സെല്‍ഫ് ഗോളും പിഎസ്ജിക്ക് നേട്ടമായി. ഇഞ്ച്വറി ടൈമില്‍ അഷ്‌റഫ് ഹക്കിമിയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ത്തന്നെ നാലുഗോളുകള്‍ക്ക് പിഎസ്ജി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗോൾ മടക്കുകയെന്ന ലക്ഷ്യത്തോടെ മെസിയും സംഘവും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, പിഎസ്ജിയുടെ പ്രതിരോധം ഭേദിക്കാനായില്ല. രണ്ടാം പകുതിയിൽ പിഎസ്ജിക്കും ഗോള്‍ കണ്ടെത്താനായില്ല. അതോടെ 4-0 ന് മത്സരം അവസാനിച്ചു. പിഎസ്ജി ജയവും ക്വാര്‍ട്ടര്‍ പ്രവേശവും സ്വന്തമാക്കി.
Lionel Messi and his team suffered a humiliating defeat in the Club World Cup. Messi's team Inter Miami was defeated by UEFA Champions League winners PSG by four goals.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates