ഗോള്‍ നേടിയ മെസിയെ വാരിപ്പുണരുന്ന സഹതാരങ്ങള്‍/ ട്വിറ്റര്‍ 
Sports

മെസി കൊടുങ്കാറ്റ്; ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ഇന്റര്‍മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം മൂന്നായി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്‌: മെസിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ്  ഇന്റര്‍ മയാമിയുടെ വിജയം. മത്സരത്തില്‍ മെസി നേടിയ ഇരട്ടഗോളുകളാണ് മയാമിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ ഇന്റര്‍മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ ക്ലബിനായി മെസി ഗോള്‍ നേടി.റോബര്‍ട്ട് ട്രെയ്‌ലര്‍ നല്‍കിയ പന്ത് നെഞ്ചിലെടുത്ത് മെസി അതിമനോഹരമായി വലയിലെത്തിച്ചു. ഗോള്‍ ലഭിച്ചതിന് പിന്നാലെ ഉണര്‍ന്നുകളിച്ച ഒര്‍ലാന്‍ഡോ പതിനൊന്ന് മിനിറ്റിന് ശേഷം സമനില പിടിച്ചു.

മാര്‍ട്ടിനെസിന്റെ വകയായിരുന്നു മയാമിയുടെ രണ്ടാമത്തെ ഗോള്‍. 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാര്‍ട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചു. 72ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി ഒര്‍ലാന്‍ഡോയും മൗറീഷ്യസ് പെരേരയുമായി കൂട്ടിയിടിച്ച് പരിക്കേറ്റു. മത്സരത്തിനിടെ ഒര്‍ലാന്‍ഡോ താരത്തെ ഫൗള്‍ ചെയ്തതിന് മെസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

ബാഴ്‌സയ്ക്കായി മെസിക്കൊപ്പം കളിച്ചിരുന്ന ജോര്‍ജി ആല്‍ബയും ഇന്റര്‍മയാമിക്കായി അരങ്ങേറ്റം കുറിച്ചു. മഴയെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT