ഫോട്ടോ: ട്വിറ്റർ 
Sports

'വാർത്തകൾ അടിസ്ഥാനരഹിതം, മെസി ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിട്ടില്ല'; ജോര്‍ഗെ മെസി

മെസി സൗദി ക്ലബുമായി കരാറിൽ ഒപ്പിട്ടെന്ന വാർത്ത നിരസിച്ച് പിതാവ് 

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്‌: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒരു ക്ലബുമായും നിലവിൽ കരാർ ഒപ്പിട്ടില്ലെന്ന് പിതാവ് ജോര്‍ഗെ മെസി. ഇക്കാര്യത്തിൽ സീസണിന്റെ അവസാനം മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം ഔദ്യോ​ഗികമായി പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

മെസി സൗദി ക്ലബായ അല്‍ ഹിലാലുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. വര്‍ഷത്തില്‍ 3270 കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക ജൂണ്‍ 30നാണ്. സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു. ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്‌ബോൾ ലോകത്ത് പ്രധാന്യം കൂടി. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT