മെസിയുടെ മകൻ തിയാ​ഗോ എക്സ്
Sports

അച്ഛന്‍ പന്ത് തട്ടിയ റൊസാരിയോയിലെ മണ്ണ്! അരങ്ങേറ്റം കുറിച്ച് മെസിയുടെ മകന്‍ തിയാഗോ

ഇന്റര്‍ മയാമി അണ്ടർ 13 ടീമിനായാണ് കുഞ്ഞു മെസി കളിക്കാനിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുടെ മകന്‍ തിയാഗോ മെസിയും അച്ഛന്റെ വഴിയെ. 12 വയസുള്ള താരം ഇന്റര്‍ മയാമി യൂത്ത് ടീമിനായി അര്‍ജന്റീനയിലെ അണ്ടര്‍ 13 പോരാട്ടമായ ന്യൂ വെല്‍സ് കപ്പില്‍ അരങ്ങേറി. മികച്ച പ്രകടനം പുറത്തെടുക്കാനും സൂപ്പര്‍ താരത്തിന്റെ മൂത്ത പുത്രനു സാധിച്ചു.

പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് ന്യൂ വെല്‍സ് കപ്പില്‍ ഇന്റര്‍ മയാമിക്കായി തിയാഗോ കളത്തിലെത്തിയത്. ന്യൂ വെല്‍സ് ഓള്‍ഡ് ബോയ്‌സ് ടീമിനെതിരെയായിരുന്നു മത്സരം. അരങ്ങേറ്റം പക്ഷേ കുഞ്ഞു മെസിക്ക് നിരാശയായി. ടീം 1-0ത്തിനു പരാജയപ്പെട്ടു.

ലയണല്‍ മെസി തന്റെ ഐതിഹാസിക ഫുട്‌ബോള്‍ യാത്രയ്ക്ക് തുടക്കം കുറിച്ച റൊസാരിയോയിലെ അതേ മണ്ണിലാണ് തിയാഗോയും അരങ്ങേറിയത്. കുഞ്ഞു താരത്തെ പ്രോത്സാഹിപ്പിക്കാന്‍ അമ്മ അന്റോണെല്ല റെക്കുസോയടക്കമുള്ള കുടുംബാംഗങ്ങളും സ്‌റ്റേഡിയത്തിലെത്തി.

ലൂയിസ് സുവാരസിന്റെ മകന്‍ ബെഞ്ചമിന്‍ സുവാരസും തിയാഗോയ്‌ക്കൊപ്പം ഇന്റര്‍ മയാമി യൂത്ത് ടീമില്‍ കളിക്കുന്നുണ്ട്. നിലവില്‍ മെസിക്കൊപ്പം സുവാരസും ഇന്റര്‍ മയാമിയുടെ സീനിയര്‍ ടീമില്‍ കളിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT