Minakshi Hooda  x
Sports

ചരിത്രമെഴുതി മീനാക്ഷി ഹൂഡയും; ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

നേരത്തെ ജെയ്‌സ്മിന്‍ ലംബോറിയ സുവര്‍ണ താരമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂള്‍: ജെയ്‌സ്മിന്‍ ലംബോറിയ്ക്കു പിന്നാലെ ഇന്ത്യയുടെ മീനാക്ഷി ഹൂഡയ്ക്കും ബോക്‌സിങില്‍ ചരിത്ര നേട്ടം. താരം ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സുവര്‍ണ നേട്ടം രണ്ടായി. നേരത്തെ ജെയ്‌സ്മിന്‍ ലംബോറിയയും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മീനാക്ഷിയുടെ നേട്ടം.

ഫൈനലില്‍ മീനാക്ഷി കസാഖിസ്ഥാന്റെ നസിം കിസൈബയെയാണ് വീഴ്ത്തിയത്. 4-1നാണ് ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം.

നേരത്തെ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് ജെയ്‌സ്മിന്‍ ലംബോറിയുടെ സ്വര്‍ണ നേട്ടം. മത്സരത്തിന്റെ തുടക്കത്തില്‍ പോയന്റ് നഷ്ടമായെങ്കിലും പിന്നെ ജെയ്‌സ്മിന്‍ കത്തിക്കയി മത്സരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിക്കുകയായിരുന്നു.

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്‌സ്മിന്‍. 2024 പാരിസ് ഒളിംപിക്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവര്‍പൂളില്‍ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തില്‍ താരം സ്വര്‍ണം നേടുകയായിരുന്നു.

ലിവര്‍പൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പ് ഇന്ത്യന്‍ ബോക്‌സിങ്ങിന് മറ്റൊരു നാഴികക്കല്ലായി. വനിതാ +80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നുപുര്‍ വെള്ളി മെഡല്‍ നേടി, ലോക വേദിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളാണിവ.

സെറെമെറ്റയ്‌ക്കെതിരെ ശക്തമായ മത്സരമാണ് ജെയ്‌സ്മിന്‍ നടത്തിയത്. കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു മത്സരം. കാണികളുടെ പിന്തുണ പോളിഷ് ബോക്‌സര്‍ക്ക് അനുകൂലമായിരുന്നു. 24 കാരിയായ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലാണ്.

Jaismine Lamboria (57kg) and Minakshi Hooda (48kg) carved their place in Indian boxing history by clinching titles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT