മിച്ചൽ സ്റ്റാർക്ക് എപി
Sports

ചരിത്രം കുറിച്ച് സ്റ്റാര്‍ക്ക്; ഇന്ത്യയെ ചുരുട്ടിക്കെട്ടിയ ഇടങ്കയ്യന് രണ്ടു റെക്കോര്‍ഡ്

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ ടീം ചെറിയ സ്‌കോറില്‍ പുറത്താകുന്നതാണ് അഡ്‌ലെയ്ഡില്‍ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ ടീം ചെറിയ സ്‌കോറില്‍ പുറത്താകുന്നതാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിനാണ് പുറത്തായത്. ആറു വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കിയിരിക്കുകയാണ് സ്റ്റാര്‍ക്ക്.

ഇതോടൊപ്പം രണ്ടു റെക്കോര്‍ഡുകളും ഈ ഇടങ്കയ്യന്‍ പേസര്‍ സ്വന്തമാക്കി. പിങ്ക് പന്തില്‍ നാലുതവണയാണ് അഞ്ചുവിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയത്. പിങ്ക് പന്ത് ഉപയോഗിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ മറ്റൊരു താരവും രണ്ടു തവണയില്‍ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.

ഓസ്‌ട്രേലിയയുടെ തന്നെ താരമായ ജോഷ് ഹെയ്‌സല്‍വുഡ് (2), യാസിര്‍ ഷാ (2), ട്രെന്‍ഡ് ബോള്‍ട്ട് (2) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നേട്ടം. പിങ്ക് പന്തില്‍ 70ലധികം വിറ്റുകള്‍ നേടുന്ന ആദ്യ താരവും സ്റ്റാര്‍ക്കാണ്. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള്‍ നേടിയതോടെയാണ് സ്റ്റാര്‍ക്ക് 70 വിക്കറ്റ് തികച്ചത്. നിലവില്‍ 71 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന്റെ സ്വന്തം പേരില്‍ ഉള്ളത്. നാഥന്‍ ലിയോണ്‍ (43), ഹെയ്‌സല്‍വുഡ് (37), പാറ്റ് കമ്മിന്‍സ് (34), ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് തൊട്ടുപിന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT