വിഡിയോ സ്ക്രീൻഷോട്ട് 
Sports

അലിസ ഹീലി ഔട്ട്; ഗാലറിയില്‍ ഭര്‍ത്താവ് സ്റ്റാര്‍ക്കിന് നിരാശ! (വീഡിയോ)

മത്സരത്തില്‍ 11 റണ്‍സില്‍ താരം പുറത്തായി. ഇസ്സി വോങിന്റെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച് നല്‍കിയാണ് ഹീലി മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് യുപി വാരിയേഴ്‌സ് പുറത്തേക്കുള്ള വഴി കണ്ടു. ഫൈനലിലെത്താനുള്ള അവസരം അവര്‍ പൊരുതാന്‍ പോലും നില്‍ക്കാതെ കളഞ്ഞു കുളിച്ചു. 

ഇപ്പോള്‍ സൂപ്പര്‍ താരവും യുപി വാരിയേഴ്‌സ് ക്യാപ്റ്റനുമായ അലിസ ഹീലിയുടെ പുറത്താകല്‍ ശ്രദ്ധേയമാകുകയാണ്. മത്സരത്തില്‍ 11 റണ്‍സില്‍ താരം പുറത്തായി. ഇസ്സി വോങിന്റെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച് നല്‍കിയാണ് ഹീലി മടങ്ങിയത്. അപ്രതീക്ഷിതമായി കുത്തിയുയര്‍ന്ന പന്ത് താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നു. അതിന്റെ നിരാശയും താരം മടങ്ങുന്നതിനിടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. 

താരം ഗ്രൗണ്ടില്‍ നിന്ന് നിരാശയോടെ മടങ്ങുമ്പോള്‍ അലിസ ഹീലിയുടെ പുറത്താകല്‍ വളരെ നിരാശയോടെ കണ്ട മറ്റൊരു ഓസ്‌ട്രേലിയന്‍ താരം അപ്പോള്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. അലിസ ഹീലിയുടെ ഭര്‍ത്താവും ഓസീസിന്റെ സ്റ്റാര്‍ പേസറുമായ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു അത്. 

ഭാര്യയുടെ അപ്രതീക്ഷിത മടക്കം സ്റ്റാര്‍ക്കിനെ നിരാശനാക്കി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'