ഹാർവി എലിയട്ട്, മുഹമ്മദ് സല 
Sports

100 ​ഗോൾ ക്ലബ്ബിൽ മുഹമ്മദ് സല; ലിവർപൂളിന് വമ്പൻ ജയം, പരിക്കേറ്റ് എലിയട്ട് 

കണങ്കാലിന്റെ സ്ഥാനം തെറ്റി ഗ്രൗണ്ടിൽ മുട്ടിടിച്ച് വീഴുകയായിരുന്നു എലിയട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിന് വമ്പൻ ജയം. ലീഡ്‌സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെമ്പട തകർത്തത്. മുഹമ്മദ് സല, ഫാബീന്യോ, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി ​ഗോൾ നേടിയത്. ലിവർപൂളിനായി സലയുടെ 100-ാം ഗോളാണ് മത്സരത്തിൽ പിറന്നത്. 

പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ തികയ്ക്കുന്ന 30-ാമത്തെ താരമാണ് സല. കളിയുടെ 20-ാം മിനിറ്റിലായിരുന്നു സലയുടെ ഗോള്‍.

മത്സരത്തിനിടെ ലിവർപൂളിന്റെ യുവതാരം ഹാർവി എലിയട്ട് ഗുരുതരമായി പരിക്കേറ്റ് പുറത്തായി. ലീഡ്‌സിന്റെ പ്രതിരോധതാരം പാസ്‌കൽ സ്ട്രൂയിക്കിന്റെ ഗുരുതരമായി ഫൗൾ ആണ് എലിയട്ടിന് വിനയായത്. മത്സരത്തിന്റെ 58-ാം മിനിട്ടിലാണ് സംഭവം. പാസ്‌കലുമായുള്ള കൂട്ടിയിടിയിൽ കണങ്കാലിന്റെ സ്ഥാനം തെറ്റി ഗ്രൗണ്ടിൽ മുട്ടിടിച്ച് വീഴുകയായിരുന്നു എലിയട്ട്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

ലീഗിൽ നാലു കളികൾ സമാപിച്ചപ്പോൾ യുണൈറ്റഡും ചെൽസിയും 10 പോയന്റുമായി ഒന്നും രണ്ടും സ്ഥാനത്താണ്. ലിവർപൂൾ മൂന്നാം സ്ഥാനത്താണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT