Mohammad Amir x
Sports

'കിവി ബൗളര്‍മാരേ എന്തു പണിയാണിത്'; എല്ലാ പ്രവചനവും അടപടലം പാളി; ഇന്ത്യയുടെ കിരീട നേട്ടം ആമിറിനു 'സഹിക്കുന്നില്ല'

മുന്‍ പാക് പേസര്‍ നടത്തിയ എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കി ടീം ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും പറഞ്ഞാണ് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തിയത്. ഇന്ത്യ പ്രാഥമിക ഘട്ടത്തില്‍ പുറത്താകുമെന്ന പ്രതീക്ഷയിലായിരുന്നു ആമിറിന്റെ പ്രവചനം. പക്ഷേ ഇന്ത്യ സൂപ്പര്‍ എട്ടില്‍ എത്തിയപ്പോള്‍ താരം ഉറപ്പിച്ചു പറഞ്ഞു ഇന്ത്യ സെമി കാണില്ലെന്ന്.

എന്നാല്‍ സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നായി അടുത്ത പ്രവചനം. പക്ഷേ അതും പാളി. ഇന്ത്യ ഫൈനലില്‍ വന്നു. ഫൈനലില്‍ ഇന്ത്യ എത്തിയതോടെ ആമിര്‍ കിരീടം ന്യൂസിലന്‍ഡിനു കിട്ടുമെന്ന് പ്രവചിച്ചു. അതും അടപടലം കുളത്തിലെത്തി. ആമിര്‍ ഇപ്പോള്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരെ കുറ്റപ്പെടുത്തുകയാണ്.

ന്യൂസിലന്‍ഡിന്റെ ബൗളിങ് ചെയ്ഞ്ചുകളും ടാക്റ്റിക്‌സും എല്ലാ പാളിയെന്നാണ് ആമിര്‍ പറയുനത്. അഭിഷേക് ശര്‍മയ്ക്കു നേരെ ജേക്കബ് ഡഫിയെ കൊണ്ടു വന്നു പന്തെറിയിച്ചതിന്റെ പൊരുള്‍ മനസിലാകുന്നില്ലെന്നു ആമിര്‍ പറയുന്നു.

'അഭിഷേക് സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന താരമാണ്. ആ സ്ഥാനത്താണ് ഡഫി വന്ന് പേസ് എറിയുന്നത്. എന്തായാലും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് നന്ദി. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതിനു. ഇന്ത്യ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. പക്ഷേ കിവികളുടെ ബൗളിങ് മാറ്റമാണ് എന്നെ അമ്പരപ്പിച്ചത്.'

'ഞാന്‍ 2005 മുതല്‍ ന്യൂസിലന്‍ഡിനെ കാണുന്നുണ്ട്. എന്നാല്‍ ഇത്രയും സമ്മര്‍ദ്ദത്തില്‍ അവര്‍ ഒരു മത്സരം കളിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്'- മുന്‍ പാക് പേസര്‍ പറയുന്നു.

Mohammad Amir questioned New Zealand’s tactics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍ റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല; എന്ന് കാണുമെന്ന് അറിയില്ല!

തേങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

ഇന്ത്യയുടെ സുപ്രീം വേഗം, 'ബും...ബും... ബുംറ'! ഫൈനലില്‍ 4 വിക്കറ്റുകള്‍, മാന്‍ ഓഫ് ദി മാച്ച്; അനുപമ റെക്കോര്‍ഡും

'കാമുകനുമായി പിരിഞ്ഞു, മതവിശ്വാസത്തെ ചൊല്ലി തർക്കം'; പൊട്ടിക്കരഞ്ഞ് മീനാക്ഷിയുടെ വിഡിയോ

SCROLL FOR NEXT