Mohammad Nabi pti
Sports

അവസാന ഓവറില്‍ 6, 6, 6, 6, 6; 'ആളിക്കത്തി' മുഹമ്മദ് നബി, തകര്‍ന്ന അഫ്ഗാനെ രക്ഷപ്പെടുത്തി!

ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്ക് 170 റണ്‍സ് ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

അബുദാബി: അവസാന ഓവറില്‍ അഞ്ച് സിക്‌സുകളടക്കം അഫ്ഗാനിസ്ഥാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബി അടിച്ചെടുത്തത് 31 റണ്‍സ്. ഒരു വൈഡും കിട്ടിയതോടെ പിറന്നത് 32 റണ്‍സ്. ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തിലാണ് താരത്തിന്റെ കത്തിയാളിയ പ്രകടനം. ദുനിത് വെള്ളാലഗെ എറിഞ്ഞ അവസാന ഓവറിലാണ് മുഹമ്മദ് നബി അബുദാബി സ്റ്റേഡിയത്തെ തീ പിടിപ്പിച്ചത്. അവസാന പന്തില്‍ താരം രണ്ടാം റണ്ണിനോടി റണ്ണൗട്ടായെങ്കിലും താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു.

നബി 22 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 60 റണ്‍സ് വാരി. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ വലിയ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. 79 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 114ല്‍ ഏഴാം വിക്കറ്റും പോയി. പിന്നീടാണ് മുഹമ്മദ് നബി അതിവേഗം ടീമിനെ 169ല്‍ എത്തിച്ചത്.

ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഇബ്രാഹിം സാദ്രാന്‍ എന്നിവര്‍ 24 വീതം റണ്‍സെടുത്തു. ഓപ്പണര്‍ സെദിഖുല അടല്‍ 18 റണ്‍സും കണ്ടെത്തി.

നുവാന്‍ തുഷാരയുടെ മികച്ച ബൗളിങാണ് അഫ്ഗാന്‍ മുന്‍നിരയെ തകര്‍ത്തത്. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ദുഷ്മന്ത ചമീര, വെള്ളാലഗെ, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Mohammad Nabi's (60 off 22) late flourish helped his team cross 160.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT