Mohammad Rizwan and Imam-ul-Haq x
Sports

ടീം വിവരങ്ങൾ ചോ​ർത്തി; മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷണം

മൂന്നാമതൊരു താരത്തിനു കൂടി മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇസ്ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷം ശക്തമാക്കി ദേശീയ സൈബർ ക്രൈം ഇൻവസ്റ്റി​ഗേഷൻ എജൻസി (എൻസിസിഐഎ). ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനു പിന്നാലെ ഇരു താരങ്ങളേയും നാട്ടിലേക്ക് തിരിച്ചയിച്ചിരുന്നു. ഇരുവരേയും ടെസ്റ്റ് ടീമിൽ നിന്നു ഒഴിവാക്കുകയും ചെയ്തു. ഇരുവരുടേയും ഫോണുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിടിച്ചെടുത്ത് അന്വേഷണ ഏജൻസിക്ക് കൈമാറിയതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരു താരങ്ങളോടും എൻസിസിഐഎയുടെ ലാ​​​ഹോർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇരുവരും ​ഹാജരായി രണ്ട് മണിക്കൂറോളം ചോദ്യങ്ങളെ നേരിട്ടു. ഉത്തരം നൽകാൻ സമയം വേണമെന്നു ഇരുവരും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെയാണ് ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം ഉയർന്നു വന്നത്. പാക് ടീമിലെ മൂന്നാമതൊരു താരത്തിനു കൂടി എൻസിസിഐഎ മുന്നറിയിപ്പ് നൽകിയതായി വിവരമുണ്ട്. എന്നാൽ ഈ അന്വേഷണത്തെക്കുറിച്ചോ താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തുതിനെ കുറിച്ചോ പിസിബി ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ റിസ്‍വാനും ഇമാം ഉൾ ഹഖും ഉൾപ്പെടെയുള്ള 7 താരങ്ങളേയും പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ​ഗുൽ എന്നിവരേയും പാകിസ്ഥാൻ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. സൽമാൻ ആ​ഘ, അലി ഉസ്മാൻ, ആമിർ ജമാൽ, ഉവൈസ് സഫർ, ഖുറം ഷെഹ്സാദ് എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയ മറ്റ് താരങ്ങൾ.

The National Cyber Crime Investigation Agency (NCCIA) is investigating Pakistani cricketers Mohammad Rizwan and Imam-ul-Haq for alleged team leaks, following their removal from the Test squad after a match at Lord's

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 69 lottery result

'വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം'

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ജ്യോത്സ്യന്റെ മൊബൈൽ ഫോൺ കവർന്നു: മുൻ പൊലീസുകാരൻ പിടിയിൽ

'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു