മുഹമ്മദ് ഷമി എക്‌സ്‌
Sports

54 റണ്‍സിന് നാലു വിക്കറ്റ് ; മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ തിരിച്ചു വരവ് ( വീഡിയോ)

ഷമിയുടെ മികച്ച ബൗളിങ്ങ് പ്രകടനം ഒന്നാമിന്നിങ്‌സില്‍ മധ്യപ്രദേശിനെ 167 റണ്‍സില്‍ ഒരുക്കുന്നതില്‍ നിര്‍ണായകമായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തകര്‍പ്പന്‍ പ്രകടനവുമായി ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ്. രഞ്ജിട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബംഗാളിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയാണ് ഷമി മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 19 ഓവര്‍ എറിഞ്ഞ ഷമി 54 റണ്‍സ് വഴങ്ങിയാണ് മധ്യപ്രദേശിന്റെ നാലു വിക്കറ്റ് വീഴ്ത്തിയത്.

ഷമിയുടെ മികച്ച ബൗളിങ്ങ് പ്രകടനം ഒന്നാമിന്നിങ്‌സില്‍ മധ്യപ്രദേശിനെ 167 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായി. മധ്യപ്രദേശ് നായകന്‍ ശുഭം ശര്‍മ്മ, സാരാന്‍ഷ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ത് കെജ്രോലിയ എന്നിവരുടെ വിക്കറ്റുകളാണ് ഷമി നേടിയത്.

പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഷമി. കണങ്കാലിന് പരിക്കേറ്റ ഷമി ഈ വര്‍ഷം മാര്‍ച്ചില്‍ വലതുകാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി കളിച്ചത്. മികച്ച ഫോം തുടർന്നാൽ ഷമിയെ ഓസ്ട്രേലിയക്കെതിരായ ബോർഡർ-​ഗാവസ്കർ ട്രോഫി മത്സരത്തിനുള്ള ടീമിലേക്ക് പരി​ഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21