ബൂമ്രയുടെ ഷോട്ടേറ്റ് പരിക്കേറ്റ കാമറൂണ്‍ ഗ്രീനിന് അടുത്തേക്ക് മുഹമ്മദ് സിറാജ്/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ 
Sports

റണ്‍സ് മറന്ന് മനുഷ്യത്വം ഓര്‍മിപ്പിച്ച് മുഹമ്മദ് സിറാജ്; കയ്യടി

ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് ഓടി അടുത്താണ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ മനസ് പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കായിക ലോകത്തിന്റെ കയ്യടി നേടി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് ഓടി അടുത്താണ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ മനസ് പിടിച്ചെടുത്തത്.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ഷോട്ട് കാമറൂണിന്റെ മുഖത്ത് അടിച്ചു. ഈ സമയം റണ്ണിനായി ബൂമ്ര ഓടിയപ്പോള്‍ സിറാജ് ഓടിയത് കാമറൂണിന്റെ അടുത്തേക്കാണ്. റണ്ണിനായി ഓടാതെ കാമറൂണ്‍ ഗ്രീനിന്റെ അടുത്തേക്ക് എത്തി സിറാജ് ആശ്വസിപ്പിച്ചു.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന് വിശേഷിപ്പിച്ചാണ് സിറാജിന്റെ പെരുമാറ്റം കയ്യടി നേടുന്നത്. ബിസിസിഐയും ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പരിക്കേറ്റ ഗ്രീനിന് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് നഷ്ടമാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'