മുഹമ്മദ് ഷമിയും യോ​ഗി ആദിത്യനാഥും എക്സ്
Sports

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? യോ​ഗി ആദിത്യനാഥുമായി ഇന്ത്യൻ പേസറുടെ കൂടിക്കാഴ്ച

വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരവും പേസറുമായ മുഹമ്മദ് ഷമി. ഐപിഎൽ പോരാട്ടങ്ങളുടെ തിരക്കുകൾക്കിടെയാണ് ഷമിയുടെ സന്ദർശനം. ഷമിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ യോ​ഗി ആദിത്യ നാഥ് സമൂഹ മാധ്യമത്തിൽ പങ്കിട്ടിട്ടുണ്ട്. ലഖ്നൗവിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരുടെ ടെസ്റ്റ് വിരമിക്കലിനു പിന്നാലെ ഷമിയും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ പോരാട്ടത്തിനുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലും ഷമിയില്ല. അതിനിടെയാണ് താരത്തിന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ക്രിക്കറ്റിൽ നിന്നു വിരമിച്ചാൽ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് യോ​ഗിയെ കണ്ടത്.

ഉത്തർപ്ര​ദേശുകാരനായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനു വേണ്ടിയാണ് കളിക്കുന്നത്. ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്നു യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2024ൽ താരത്തെ ബം​ഗളിൽ നിന്നു മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു.

ഐപിഎല്ലിൽ അത്ര മികച്ച ഫോമിലല്ല ഷമി പന്തെറിയുന്നത്. 9 മത്സരങ്ങളിൽ നിന്നു 6 വിക്കറ്റുകൾ മാത്രമാണ് താരം വീഴ്ത്തിയത്. വരാനിരിക്കുന്ന ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ഷമിയെ പരി​ഗണിക്കുമോയെന്നു ഉറപ്പില്ല. വിരമിക്കൽ പ്രചാരണങ്ങളെ താരം തള്ളുകയും ചെയ്തിരുന്നു.

64 ടെസ്റ്റ് മത്സര‌ങ്ങളിൽ താരം ഇന്ത്യക്കായി കളിച്ചു. 229 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'