ഫോട്ടോ: ട്വിറ്റർ 
Sports

ടെസ്റ്റില്‍ മുഹമ്മദ് ഷമി കളിക്കില്ല, ഏകദിനത്തില്‍ ദീപക് ചഹറും; ഇന്ത്യക്ക് കനത്ത തിരിച്ചടി

കാല്‍പാദത്തിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ഷമിയുടെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. പരിക്കേറ്റ് വിശ്രമിക്കുന്ന പേസര്‍ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകും. പരിക്ക് ഭേദമാകാത്തതിനാല്‍ ഷമി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നില്ല.

ഏകദിന പോരാട്ടത്തിനുള്ള ടീമിലുണ്ടായിരുന്ന ദീപക് ചഹറും പിന്‍മാറിയിട്ടുണ്ട്. ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയമാണ് താരത്തിന്റെ പിന്‍മാറ്റത്തിനു കാരണം. ദീപകിനു പകരം അകാശ് ദീപ് ടീമില്‍ ഇടംപിടിച്ചു.

കാല്‍പാദത്തിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ഷമിയുടെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്. 

അഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോര്‍ഡും ഷമിക്കുണ്ട്. എട്ട് ടെസ്റ്റുകളില്‍ നിന്നായി 35 വിക്കറ്റുകള്‍ ആഫ്രിക്കന്‍ മണ്ണില്‍ ഷമി വീഴ്ത്തി. 

ഷമിയുടെ പകരക്കാരനെ ബിസിസിഐ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള പ്രസിദ്ധ് കൃഷ്ണ ടീമില്‍ മൂന്നാം പേസറായി ഇടം കണ്ടെത്തിയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT