ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഹാരി ബ്രൂക്കിന്റെ നിർണായക ക്യാച്ചെടുത്തിട്ടും ഔട്ട് നഷ്ടമാക്കിയതിൽ പേസർ പപ്രസിദ്ധ് കൃഷ്ണയോട് ക്ഷമ പറഞ്ഞ് മുഹമ്മദ് സിറാജ്. നാലാം ദിനം ലഞ്ചിനു പിരിഞ്ഞപ്പോഴാണ് സിറാജ് പ്രസിദ്ധിനു സമീപമെത്തി ക്ഷമാപണം നടത്തിയത്. ചരിച്ചുകൊണ്ടായിരുന്നു ഇതിനു പ്രസിദ്ധിന്റെ തിരിച്ചുള്ള പ്രതികരണം. പിന്നാലെ ഇരവും കെട്ടിപ്പെടിച്ചാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു നാടകീയ സംഭവം. ആകാശ് ദീപിനെ 34ാം ഓവറില്‍ തുടരെ ഫോറും സിക്‌സും പറത്തി ബ്രൂക്ക് ഗിയര്‍ മാറ്റിയ ഘട്ടത്തിലായിരുന്നു സംഭവം. 35ാം ഓവര്‍ എറിയാനെത്തിയത് പ്രസിദ്ധ് കൃഷ്ണ. താരത്തിന്റെ ആദ്യ പന്ത് തന്നെ ബ്രൂക്ക് സിക്‌സ് കണക്കാക്കി വലിച്ചടിച്ചു. ബൗണ്ടറി ലൈനിനരികെ ഈ സമയത്ത് മുഹമ്മദ് സിറാജ് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. താരം ബ്രൂക്കിന്റെ ഷോട്ട് കൈയില്‍ ഒതുക്കുകയും ചെയ്തു. പിന്നിലേക്ക് ആഞ്ഞാണ് ക്യാച്ചെടുത്തത്. അതിനിടെ നില തെറ്റിയ സിറാജിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടു. താരം ലൈനിനു പുറത്തേക്ക് ചാടുകയും ചെയ്തു. അതിനു ശേഷമാണ് അബദ്ധം മനസിലായത്. ആ ഷോട്ട് സിക്‌സായി പരിണമിച്ചു.
ബ്രൂക്കിനെ തുടക്കത്തിൽ തന്നെ പുറത്താക്കാനുള്ള സുവർണാവസരമായിരുന്നു ഇത്. ഔട്ടായിരുന്നെങ്കിൽ ഒരു പക്ഷേ നാലാം ദിനത്തിൽ തന്നെ ഇന്ത്യക്ക് കളിയും ജയിക്കാമായിരുന്നു. ജീവൻ തിരിച്ചു കിട്ടിയ ബ്രൂക്ക് പിന്നീട് കടുത്ത ആക്രമണം നടത്തി അതിവേഗ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനനെ വിജയ വക്കിലെത്തിച്ചാണ് മടങ്ങിയത്.
ബ്രൂക്ക് 98 പന്തിൽ 111 റൺസെടുത്തു. ആകാശ് ദീപ് എറിഞ്ഞ 63ാം ഓവറിൽ ഒടുവിൽ മുഹമ്മദ് സിറാജ് തന്നെ ബ്രൂക്കിനെ ക്യാച്ചെടുത്തു മടക്കി. നിർണായക ഘട്ടത്തിൽ ക്യാച്ചെടുത്തിട്ടും അബദ്ധം കാണിച്ച സിറാജിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നുണ്ട്. ഇന്ത്യ 374 റൺസാണ് ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ ലക്ഷ്യം വച്ചത്.
നാലാം ദിനം കളി നേരത്തെ നിർത്തിയപ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ടിനു ജയിക്കാൻ 35 റൺസാണ് വേണ്ടത്. ഇന്ത്യക്ക് ജയത്തിലേക്ക് വീഴ്ത്തേണ്ടത് 4 വിക്കറ്റുകൾ. ക്രിസ് വോക്സ് ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ലെങ്കിൽ ഇന്ത്യക്ക് 3 വിക്കറ്റുകൾ വീഴ്ത്തിയാൽ ജയിക്കാം. ജയിച്ചാൽ പരമ്പര 2-2നു സമനിലയിലാക്കാൻ ഇന്ത്യക്കു സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates