Mohsin Naqvi, Team India x
Sports

ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!

എസിസി ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് മന്ത്രിയുമായ നഖ്‍വിയിൽ നിന്നു ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് ഇന്ത്യൻ ക്രിക്കറ്റ് ടീം തുടരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന​ഗോയ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാകിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി ശനിയാഴ്ച നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിനെത്തില്ല. പുരുഷ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ക്രിക്കറ്റ് ഫൈനൽ. മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് നഖ്‌വി ഫൈനൽ വേദിയിലേക്ക് എത്താത്തതെന്നാണ് എസിസി വിശദീകരണം.

നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്തിടെ സ്വീകരിച്ചിരുന്നു. ഫൈനൽ ജയിച്ച് ഇന്ത്യ സ്വർണം നേടിയാൽ നഖ്‌വിയിൽ നിന്ന് മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

‘എസിസി പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വി മുൻ നിശ്ചയിച്ച മറ്റ് ഔദ്യോഗിക തിരക്കുകൾ കാരണം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ ദിനത്തിൽ പങ്കെടുക്കില്ല. സ്വർണ, വെങ്കല മെഡൽ പോരാട്ടങ്ങളിൽ മാറ്റുരയ്ക്കുന്ന നാല് ടീമുകൾക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേരുന്നു’ - എസിസി എക്സിൽ കുറിച്ചു.

കഴിഞ്ഞ വർഷം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിസമ്മതിച്ചിരുന്നു. ഇത്തവണ ഏഷ്യാ കപ്പിൽ കിരീടമണിഞ്ഞ വനിതാ ടീമും നഖ്‌വിയിൽ ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല. ഈ രണ്ട് ട്രോഫികളും ഇന്ത്യക്ക് ഇതുവരെ നൽകാൻ എസിസി തലവൻ എന്ന നിലയിൽ നഖ്‍വി തയ്യാറായിട്ടുമില്ല. ഇതും വിവാ​ദമായിരുന്നു.

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ നഖ്‌വിയിൽ നിന്ന് ഇന്ത്യൻ ടീമുകൾക്ക് മെഡലുകൾ സ്വീകരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഖത്തറിലെ ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽതാനി, നഖ്‌വിയെ മെഡൽ ദാനത്തിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയാൽ ഇന്ത്യൻ കായിക താരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന് ഒസിഎ ചട്ടങ്ങളും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഉന്നത വൃത്തങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും അവരുടെ ഔദ്യോഗിക പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കുമെന്നും, താരങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നഖ്‌വി ഇല്ലാത്തതിനാൽ ഇന്ത്യ മെഡലുകൾ സ്വീകരിച്ചേക്കും.

Asian Cricket Council (ACC) president Mohsin Naqvi will not attend the Asian Games gold medal match between India and Pakistan in Nisshin, Japan, on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി

'പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; 14 വർഷത്തിന് ശേഷം അത് സാധ്യമായി'