ഫോട്ടോ: ട്വിറ്റർ 
Sports

മഞ്ഞപ്പട പിന്നിൽ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ്-1, എടികെ-2 

ബ്ലാസ്റ്റേഴ്സ് ആദ്യം സ്കോർ ചെയ്തെങ്കിലും പിന്നാലെ രണ്ട് ​ഗോളുകൾ പായിച്ച് എടികെ മുന്നിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്നത്തെ മത്സരത്തിന്റെ ആദ്യ പകുതിയിൽ എ ടി കെ മോഹന്‍ ബഗാൻ മുന്നിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ മോഹൻ ബ​ഗാൻ രണ്ട് ​ഗോളും ബ്ലാസ്റ്റേഴ്സ് ഒരു ​ഗോളുമാണ് നേടിയത്. ബ്ലാസ്റ്റേഴ്സ് ആദ്യം സ്കോർ ചെയ്തെങ്കിലും പിന്നാലെ രണ്ട് ​ഗോളുകൾ പായിച്ച് എടികെ മുന്നിലെത്തുകയായിരുന്നു. 

ഇവാൻ കല്യൂഷ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ​ഗോൾവല കുലുക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ സഹലിന്റെ പാസിൽ നിന്നാണ് ​ഗോൾ പിറന്നത്. പക്ഷെ അധികം വൈകാതെ മോഹൻ ബ​ഗാൻ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്. പിന്നാലെ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി എ ടി കെയുടെ രണ്ടാം ​ഗോളും പിറന്നു. മധ്യനിരതാരം ജോണി കൊക്കോയാണ് രണ്ടാം ​ഗോൾ നേടിയത്. 

മഞ്ഞപ്പടയിൽ ഒരു മാറ്റമാണ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് വരുത്തിയിരിക്കുന്നത്. 4-4-2 ശൈലിയിലാണ് ടീം കളിക്കുന്നത്. ജെസ്സെല്‍ കാര്‍നെയ്‌റോ നയിക്കുന്ന ടീമില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇവാന്‍ കലിയുഷ്‌നി കളിക്കുന്നുണ്ട്. മുന്നേറ്റ താരം ജിയാനു ആദ്യ ഇലവനിൽ ഇല്ല. മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT