Sports

ഫ്രീഹിറ്റില്‍ റണ്‍ഔട്ടായി മൊയിന്‍ അലി, കാരണമില്ലാതെ സ്റ്റംപ് തൊട്ട് ഡിവില്ലിയേഴ്‌സ്; ബാംഗ്ലൂരിന് പാടെ പിഴച്ചു 

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് ബാംഗ്ലൂര്‍ താരങ്ങളില്‍ നിന്ന് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഫ്രീഹിറ്റില്‍ റണ്‍ഔട്ട് ആയി മൊയിന്‍ അലി. ബാറ്റ്‌സ്മാന്‍ പന്ത് തൊടുന്നതിന് മുന്‍പേ ബെയില്‍സ് ഇളക്കി ഡിവില്ലിയേഴ്‌സ്, അതിന് നോബോള്‍...എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് ബാംഗ്ലൂര്‍ താരങ്ങളില്‍ നിന്ന് എത്തിയത്. 

ക്രീസിലേക്ക് എത്തിയ ശേഷമുള്ള ആദ്യ ഡെലിവറി തന്നെ ഫ്രീഹിറ്റ് കളിക്കാനുള്ള അവസരമാണ് മൊയിന്‍ അലിയെ തേടി എത്തിയത്. എന്നാല്‍ കൂറ്റന്‍ ഷോട്ട് പായിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, റാഷിദിന്റെ തകര്‍പ്പന്‍ ത്രോയില്‍ ഡയറക്ട് ഹിറ്റായി മൊയിന്‍ അലി കൂടാരം കയറുകയും ചെയ്തു. 

പിന്നാലെ ഹൈദരാബാദിന്റെ ബാറ്റിങ് വന്നപ്പോഴാണ് ഡിവില്ലിയേഴ്‌സ് കാരണമില്ലാതെ ബെയില്‍സ് ഇളക്കി നോബോളിലൂടെ ഒരു എക്‌സ്ട്രാ റണ്‍ കൂടി വഴങ്ങാന്‍ ഇടയാക്കിയത്. വാഷിങ്ടണ്‍ സുന്ദറിന്റെ ഡെലിവറിയില്‍ കവറിലേക്ക് വാര്‍ണര്‍ പന്തടിച്ചു. എന്നാല്‍ ഈ സമയം ബെയില്‍സ് ഇളകിയ നിലയില്‍ കാണുകയായിരുന്നു. 

ആദ്യം വാര്‍ണര്‍ ഹിറ്റ് വിക്കറ്റായതാവാം എന്ന് തോന്നിച്ചു.എന്നാല്‍ പിന്നാലെ ഇത് ഡിവില്ലിയേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്ന് വ്യക്തമായി. തന്റെ പിഴവ് ഡിവില്ലേയേഴ്‌സ് അംഗീകരിച്ചെങ്കിലും പിഴയായി അമ്പയറുടെ നോബോള്‍ കോള്‍ എത്തി. 

എംസിസി നിയമപ്രകാരം ബൗളര്‍ പന്ത് ഡെലിവര്‍ ചെയ്യുന്ന സമയം വിക്കറ്റ് കീപ്പര്‍ സ്റ്റംപിന് പിറകിലായിരിക്കണം. മാത്രമല്ല, ബാറ്റ്‌സ്മാനേയും സ്റ്റംപിനേയും പന്ത് കടന്ന് പോവുന്നത് വരെ വിക്കറ്റ് കീപ്പര്‍ ഡിസ്റ്റര്‍ ചെയ്യാനും പാടില്ല. ഇത് ചൂണ്ടിയാണ് നോബോള്‍ കോള്‍ വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT