LizLaz, Virat Kohli  x
Sports

'കോടികൾ തരാം, കോഹ്‍ലിയെക്കുറിച്ച് മോശമായി പറയണം'

ജർമൻ മോഡൽ ലിസ് ലാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‍ലിയെക്കുറിച്ച് മോശമായി സംസാരിക്കാൻ ചില മാധ്യമ പ്രവർത്തകർ തനിക്കു പണം വാ​ഗ്ദാനം ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമൻ മോ‍ഡൽ ലിസ് ലാസ്. അടുത്തിടെ ലിസ് ലാസിന്റെ ഒരു ഫോട്ടോയ്ക്ക് കോഹ്‍ലി ലൈക്ക് ചെയ്തതു വലിയ വാർത്തയായിരുന്നു. പിന്നീട് ഡിസ്‌ലൈക്ക് ചെയ്തതും വാർത്തയായി. ലിസ് ലാസിന്റെ ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിലായിരുന്നു കോഹ്‍ലിയുടെ ലൈക്ക്. സൂപ്പർ താരം ലൈക്ക് ചെയ്തതോടെ ഈ പോസ്റ്റ് വൈറലായും മാറി.

'ചില മാധ്യമപ്രവർത്തകർ കോഹ്‍ലിയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാൻ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും എന്നോടു പറഞ്ഞു. വലിയ തുക വാ​ഗ്ദാനം ചെയ്താണ് ഇങ്ങനെയൊക്കെ ചെയ്യാൻ അവർ ആവശ്യപ്പെട്ടത്. പക്ഷേ ഞാൻ അതെന്തിനു ചെയ്യണം. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. ആരാധിക്കുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ എനിക്ക് താത്പര്യമില്ല.'

'ഇൻസ്റ്റയിൽ അദ്ദേഹം എന്റെ പോസ്റ്റ് ലൈക്ക് ചെയ്തതു എനിക്കു വലിയ സന്തോഷമുണ്ടാക്കി. അൽപ്പം വികാരാധീനയുമായി. എന്നാൽ അതിത്ര പുകിലാകുമെന്നു ഞാൻ കരുതിയില്ല. നിങ്ങൾ പറയാൻ ആ​ഗ്രഹിക്കാത്ത കാര്യങ്ങൾ പറയാൻ ചിലർ നിർബന്ധിക്കും. തെറ്റായ കാര്യങ്ങൾ പ്രചിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാ ഓഫറുകളും ഞാൻ നിരസിച്ചു. പണത്തിനു വേണ്ടി അദ്ദേഹത്തെക്കുറിച്ച് ഞാൻ എന്തിനു മോശമായി പറയണം. ഞാൻ അങ്ങനെ ഒരാളല്ല.'

വിരാട് കോഹ്‌ലി തന്റെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തത് ഭ്രാന്തന്‍ അനുഭവമായിരുന്നു എന്നാണ് ലിസ് ലാസ് അന്ന് പ്രതികരിച്ചത്. രാവിലെ ഉണര്‍ന്നപ്പോള്‍ താന്‍ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നതായാണ് മനസിലാക്കിയത്. വാര്‍ത്തകളിലൂടെയാണ് കോഹ്‌ലി ലൈക്ക് ചെയ്ത കാര്യം അറിഞ്ഞത്. അതെപ്പോഴാണ് അങ്ങനെ സംഭവിച്ചത് എന്നറിയില്ല. പലരും ഇക്കാര്യത്തെക്കുറിച്ചു വന്ന വിഡിയോകളും വാര്‍ത്തകളും അയച്ചു തന്നതായും ലിസ് അന്നു വ്യക്തമാക്കിയിരുന്നു.

വ്‌ളോഗറും സംഗീതജ്ഞയും മോഡലുമായി ലിസിന്റെ നേരത്തെയുള്ള മറ്റൊരു അഭിമുഖവും ശ്രദ്ധേയമായിരുന്നു. അതില്‍ താന്‍ കോഹ്‌ലി ആരാധികയാണെന്നും ഇന്ത്യയിലേക്കുള്ള യാത്രയിലാണ് അദ്ദേഹത്തോടു ആരാധന തോന്നിയതെന്നും ലിസ് പറയുന്നു.

Viral German model LizLaz has claimed that some journalists offered her money to speak negatively about Virat Kohli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്