മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടിയ യൂസഫ് എന്‍ നെസിറി/ ട്വിറ്റര്‍ 
Sports

ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍

സ്വപ്‌ന തുല്യമായ പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി.

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്‌ന തുല്യമായ പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ് വിജയഗോള്‍.

പന്തടക്കത്തിലും പാസിങ്ങിലും ആദ്യഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ക്രമേണ മത്സരത്തിന്റെ നിയന്ത്രണം മൊറോക്കോയുടെ കൈകളിലായി. ഇരുടീമുകളും ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല.

ആദ്യപകുതിയില്‍ പരിശീലകന്‍ സാന്റോസ് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയതും തോല്‍വിക്ക് കാരണമായെന്നാണ് ആരാധകപക്ഷം. ആദ്യഗോളടിച്ച് പോര്‍ച്ചുഗല്‍ മനോഹരമായ മറ്റൊരു നീക്കം നടത്തിയെങ്കിലും ഭാഗ്യം മൊറോക്കയ്‌ക്കൊപ്പമായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. മത്സരത്തില്‍ ഗോള്‍ എന്നുറപ്പിച്ച നിരവധി ഷോട്ടുകള്‍ തടഞ്ഞിട്ട് യാസിന്‍ മൊറോക്കോയുടെ രക്ഷകനായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?