ഫോട്ടോ: ട്വിറ്റർ 
Sports

'സീസണിലെ ഏറ്റവും സ്വാധീനമുള്ള ക്യാപ്റ്റന്‍'; സഞ്ജുവിനെ ചൂണ്ടി പാര്‍ഥീവ് പട്ടേല്‍ 

ഈ സീസണില്‍ ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ സീസണില്‍ ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ക്യാപ്റ്റന്‍സിയില്‍ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു എന്നാണ് പാര്‍ഥീവ് ചൂണ്ടിക്കാണിക്കുന്നത്. 

ഈ സീസണില്‍ ശാന്തനായിരുന്നു സഞ്ജു. തീരുമാനങ്ങളെടുക്കുന്നതില്‍ ദൃഡതയും പ്രകടമായിരുന്നു. ഐപിഎല്‍ പ്ലേഓഫില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ പോകുന്നതിന് മുന്‍പായിട്ടാണ് പാര്‍ഥീവിന്റെ വാക്കുകള്‍. 

2018ന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ പ്ലേഓഫിലേക്ക് എത്തുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാമത് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞതും രാജസ്ഥാന് നേട്ടമാണ്. 2021 സീസണില്‍ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കിയത്. എന്നാല്‍ യുഎഇയില്‍ നടന്ന സീസണില്‍ മികച്ച ടീമിനെ സഞ്ജുവിന് ലഭിച്ചിരുന്നില്ല. ഇത്തവണ മെഗാ താര ലേലത്തിലൂടെ സന്തുലിതമായ സംഘത്തെ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞു. 

പ്ലേഓഫില്‍ ഗുജറാത്തിന് എതിരെ പിച്ചിലെ ഈര്‍പ്പം രാജസ്ഥാന്‍ പേസര്‍ ബോള്‍ട്ടിനെ തുണയ്ക്കും എന്നും പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാണിച്ചു. സ്വിങ്ങിനെ തുണയ്ക്കുന്ന സാഹചര്യമാവും ഈഡന്‍ ഗാര്‍ഡനിലേത് എന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

SCROLL FOR NEXT