എംഎസ് ധോനി എക്‌സ്
Sports

ഇനി ഐപിഎല്‍ കളിക്കുമോ? 'അത് അത്ര എളുപ്പമല്ല', അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ധോനി

ഐപിഎലിന്റെ ഈ സീസണില്‍ മാത്രമല്ല, ശേഷമുള്ള സീസണുകളിലും കളിക്കുമെന്ന സൂചനയാണ് ധോനി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2025 സീസണില്‍ കളിക്കുമെന്ന് സൂചന നല്‍കി എംഎസ് ധോനി. ഐപിഎലിന്റെ ഈ സീസണില്‍ മാത്രമല്ല, ശേഷമുള്ള സീസണുകളിലും കളിക്കുമെന്ന സൂചനയാണ് ധോനി നല്‍കിയത്.

അടുത്ത കുറച്ച് വര്‍ഷത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധ്യമായതെല്ലാം തന്റെ ഭാഗത്തുനിന്ന് ചെയ്യുമെന്നാണ് ധോനി പറഞ്ഞത്. ഐപിഎല്‍ 2025 ല്‍ മാത്രമല്ല, മെഗാ ലേലത്തിന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ സൈക്കിളിലും ധോനി സിഎസ്‌കെയിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

'എനിക്ക് കളിക്കാന്‍ സാധിക്കുന്ന അവസാന ഏതാനും വര്‍ഷങ്ങള്‍ ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലെ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കാനാവുക എന്നത് എളുപ്പമല്ല. വൈകാരികത എല്ലായ്‌പ്പോഴും ഉണ്ടാവും. അടുത്ത ഏതാനും വര്‍ഷം കളിക്കുന്നത് ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- താന്‍ ബ്രാന്‍ഡ് അംബാസഡറായ സോഫ്റ്റ്വെയര്‍ ബ്രാന്‍ഡായ റിഗിയുടെ പ്രമോഷണല്‍ ഇവന്റില്‍ ധോനി പറഞ്ഞു.

9 മാസത്തോളം എനിക്ക് എന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ വന്നാലെ എനിക്ക് രണ്ടര മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ കളിക്കാന്‍ സാധിക്കുകയുള്ളു. അത് പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അതിനൊപ്പം തന്നെ ആസ്വദിക്കേണ്ടതുമുണ്ട്, ധോനി പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സി ഋതുരാജ് ഗയ്ക്‌വാദിന് കൈമാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT