MS Dhoni, Dewald Brevis Set for Return as CSK Eye Comeback vs Delhi Capitals in IPL 2026. file
Sports

'തല തിരിച്ചെത്തുന്നു'; ചെന്നൈ ആരാധകർക്ക് ആശ്വാസം, ബ്രവിസും അടുത്ത മത്സരം കളിക്കും ?

ഈ മത്സരത്തിനായി തയ്യാറെടുക്കുന്ന ചെന്നൈ ടീമിന് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ 2026 സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. പോയിന്റ് ടേബിളിൽ ഏറ്റവും അവസാനത്ത് തുടരുന്ന ടീമിന് വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചേ മതിയാകൂ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏപ്രിൽ 11നാണ് ഇനി ടീമിന്റെ അടുത്ത മത്സരം.

ഈ മത്സരത്തിനായി തയ്യാറെടുക്കുന്ന ചെന്നൈ ടീമിന് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ടീമിലെ സീനിയർ താരം എം എസ് ധോനിയും യുവ താരം ഡെവാള്‍ഡ് ബ്രവിസും അടുത്ത മത്സരത്തിൽ കളിച്ചേക്കും. ഇരുവരുടെയും പരിക്ക് ഭേദമായെന്നും ഉടൻ തന്നെ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കും എന്നാണ് വിവരം.

ബ്രെവിസും ധോനിയും പരിക്ക് കാരണം ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ബംഗളൂരുവിൽ നടന്ന മത്സരത്തിനായി ബ്രെവിസ് ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. അടുത്ത മത്സരത്തിനായി അഞ്ച് ദിവസത്തെ ഇടവേളയുള്ളതിനാൽ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിയുമെന്നും ഉടൻ തന്നെ ബ്രെവിസ് ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നൈ സൂപ്പർ കിങ്‌സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞിരുന്നു.

ധോനിയുടെ അഭാവം ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിക്കറ്റ് കീപ്പിങിലും ടീമിനെ നയിക്കുന്ന കാര്യത്തിലും ധോണിയുടെ പരിചയസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്.

സമ്മർദ്ദസാഹചര്യങ്ങളിൽ കളി നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് ചെന്നൈയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഉടൻ തന്നെ താരം മടങ്ങിയെത്തുമെന്ന് സിഎസ്‌കെ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

MS Dhoni, Dewald Brevis Set for Return as CSK Eye Comeback vs Delhi Capitals in IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി എസ് സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍: ജി സുധാകരന്‍

'വനവാസത്തിനുപോകുമെന്ന വാക്ക് സതീശന്‍ പാലിക്കണം; ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം'

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍, കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി

പിണറായിയും മോദിയും അഹങ്കാരികള്‍, എല്‍ഡിഎഫ് പോസ്റ്ററിലെ 'മറ്റാര്' എന്ന വാചകം 'ഭരിക്കാന്‍ താന്‍ മാത്രം' എന്ന മനോഭാവം: രാഹുല്‍ഗാന്ധി

സുഹാസിനി വീണ്ടും മലയാളത്തില്‍; പ്രധാന വേഷത്തില്‍ കനി കുസൃതിയും; 'അഞ്ചാം പ്രമാണം' ആരംഭിച്ചു

SCROLL FOR NEXT