MS Dhoni Gives Wicketkeeping Tips to Kartik Sharma Ahead of MI vs CSK IPL 2026 Clash CSK/X
Sports

തലയുടെ 'സ്പെഷ്യൽ ക്ലാസ്'; യുവതാരത്തിനെ ടെക്‌നിക്കുകൾ പഠിപ്പിച്ച് ധോനി (വിഡിയോ)

ധോനി വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുത്താൽ മലയാളി താരം സഞ്ജു സാംസൻ ഇന്നത്തെ മത്സരത്തിൽ ഫീൽഡർ റോളിലേക്ക് മാറും.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ 'എൽ ക്ലാസിക്കോ' പോരാട്ടമായ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയുടെയും എം എസ് ധോനിയും കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ധോനി വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുത്താൽ മലയാളി താരം സഞ്ജു സാംസൻ ഇന്നത്തെ മത്സരത്തിൽ ഫീൽഡർ റോളിലേക്ക് മാറും.

അതിനിടെ, മത്സരത്തിന് മുൻപ് നടന്ന ചെന്നൈയുടെ പരിശീലന സെക്‌ഷനിൽ യുവതാരമായ കാർത്തിക് ശർമയ്ക്ക് വിക്കറ്റ് കീപ്പിങ്ങിലെ ടെക്‌നിക്കുകൾ ധോനി പറഞ്ഞു കൊടുക്കുന്ന ഒരു വിഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കീപ്പിങ് ചെയ്യുമ്പോൾ എങ്ങനെയായിരിക്കണം കീപ്പറുടെ സ്റ്റാൻസ് എന്നാണ് ധോനി കാർത്തിക്കിനെ പഠിപ്പിച്ചത്. 'നോട്ട്സ് ഫ്രം ദി മാസ്റ്റേഴ്സ് ക്ലാസ്' എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ചെന്നൈ ടീം സമൂഹമാധ്യമങ്ങളിൽ പങ്ക്‌ വെച്ചിരിക്കുന്നത്.

നെറ്റ്സിൽ കാർത്തിക് ബാറ്റ് ചെയ്യുന്ന സമയത്ത് ധോനി പിറകിൽ നിന്ന് ഉപദേശം നൽകുന്നതും വിഡിയോയിൽ കാണാം. പരിക്ക് കാരണം ഈ സീസണിൽ ഒരു മത്സരങ്ങളിൽ പോലും ധോനി കളത്തിൽ ഇറങ്ങിയിരുന്നില്ല. ധോനിക്ക് പകരം സഞ്ജു ആയിരുന്നു ഇതുവരെ വിക്കറ്റ് കീപ്പർ റോളിൽ. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെക്‌ഷനിൽ ധോനി വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തിയിരുന്നു. ഇതോടെ ഇന്നത്തെ മത്സരത്തിൽ താരം വിക്കറ്റ് കീപ്പർ റോളിൽ എത്തും എന്നാണ് റിപ്പോർട്ട്.

MS Dhoni Gives Wicketkeeping Tips to Kartik Sharma Ahead of MI vs CSK IPL 2026 Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT