എംഎസ് ധോനി -
Sports

'എല്ലാവരുമായും അടുപ്പമില്ല, ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ കോഹ്‌ലിയെ വിളിച്ചു'

ധോനിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന അപൂര്‍വം ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയും എംഎസ് ധോനിയും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ നിന്ന് വിരമിച്ചെങ്കിലും ധോനിയുമായുളള സൗഹൃദം കോഹ്‌ലി നിലനിര്‍ത്തുന്നുണ്ട്. ധോനിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന അപൂര്‍വം ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി.

2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിച്ചപ്പോള്‍ തനിക്കൊപ്പം മുന്‍പ് കളിച്ചിരുന്ന താരങ്ങളില്‍ ധോനി മാത്രമാണ് തന്നെ വിളിച്ചതെന്ന് കോഹ്‌ലി വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ എനിക്കൊപ്പം കളിച്ചവരില്‍ ഒരാളില്‍ നിന്ന് മാത്രമേ എനിക്ക് സന്ദേശം ലഭിച്ചുള്ളൂ; അത് എംഎസ് ധോനിയായിരുന്നു,' കോഹ്‌ലി പറഞ്ഞു. 'പലരുടെയും കൈവശം എന്റെ നമ്പര്‍ ഉണ്ട്. ടിവിയിലൂടെ പലരും ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, പക്ഷേ എന്റെ നമ്പര്‍ കൈവശമുള്ള ആരും എനിക്ക് സന്ദേശം അയച്ചില്ല,' കോഹ്‌ലി പറഞ്ഞു.

'ആളുകളുമായി ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ താന്‍ അത്ര മികച്ച ആളല്ലെന്നും എന്നാല്‍ ആര്‍ക്കെങ്കിലും തന്നെ ആവശ്യമുള്ളപ്പോള്‍ സന്ദേശം അയക്കും '. ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ വിരാട് കോഹ്‌ലിക്ക് അയച്ച സന്ദേശത്തെ കുറിച്ച് ധോനി പറഞ്ഞു. ജിയോഹോട്സ്റ്റാര്‍ ഷോയിലാണ് ധോനി ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഐപിഎല്‍ സമയത്ത് നിങ്ങള്‍ക്ക് ഇതിനുള്ള ഉത്തരം കിട്ടും. ആളുകളുമായി ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഞാന്‍ അത്ര മിടുക്കനല്ല, പക്ഷേ ചില സമയങ്ങളില്‍ ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍, ' സന്ദേശം അയക്കുക' ധോനിയുടെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

തന്റെ കരിയറിലെ ഏറ്റവും മോശമായ ഘട്ടത്തില്‍ ധോനി കോഹ്‌ലിക്കൊപ്പം നിന്നു. 2021 ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ടി20 നായക സ്ഥാനം രാജിവെച്ച കോഹ്‌ലി ആഴ്ചകള്‍ക്കുശേഷം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ ഇന്ത്യയുടെ ഏകദിന നായക സ്ഥാനത്തു നിന്നും പുറത്തായി. ശേഷം ഇന്ത്യയുടെ ടെസ്റ്റ് നായക പദവിയും താരം ഒഴിഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം