wasim akram
വസിം അക്രം, പാകിസ്ഥാൻ ടീം എക്സ് /എപി

'കുരങ്ങന്‍മാര്‍ പോലും ഇങ്ങനെ......'; പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വസിം അക്രം

'കാലങ്ങളായി ഏകദിനങ്ങളില്‍ പാകിസ്ഥാന്‍ പുരാതന ക്രിക്കറ്റാണ് കളിക്കുന്നത്'
Published on

ലാഹോര്‍: ഇന്ത്യയ്‌ക്കെതിരായ തോല്‍വിയോടെ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ സാധ്യതകള്‍ അവസാനിച്ച പാകിസ്ഥാന്‍ ടീം വിമര്‍ശനങ്ങളുടെ നടുവിലാണ്. മുന്‍ താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ടീമിന്റെ പ്രകടനത്തെയും സമീപനത്തെയും കുറ്റപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും മോശം ടീമാണെന്ന വിലയിരുത്തലുകളാണ് മുന്‍താരങ്ങള്‍ നടത്തുന്നത്.

അതിനിടെ, പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ വസിം അക്രമും രംഗത്തെത്തി. കളിക്കിടെയുള്ള ടീമിന്റെ ഭക്ഷണ രീതിയെയാണ് അക്രം വിമര്‍ശിച്ചത്. കളിക്കിടെ ചായക്കുള്ള ഇടവേളയില്‍ പാകിസ്ഥാന്‍ ടീമിന് ഒരു പ്ലേറ്റ് നിറയെ വാഴപ്പഴമാണ് നല്‍കിയത്. കുരങ്ങന്‍മാര്‍ പോലും ഇങ്ങനെ പഴം തിന്നില്ല. വസിം അക്രം വിമര്‍ശിച്ചു.

'ഇതാണ് അവരുടെ ഭക്ഷണരീതി. ഇമ്രാന്‍ഖാന്‍ ആയിരുന്നു ക്യാപ്റ്റനെങ്കില്‍, അപ്പോള്‍ അടി കിട്ടിയേനെ' എന്നും മത്സരശേഷം നടന്ന ഒരു ഷോയില്‍ വസിം അക്രം പറഞ്ഞു. കളിയുടെ വേഗത പല മടങ്ങ് വര്‍ധിച്ച കാലത്തും പാകിസ്ഥാന്‍ പുരാതന ക്രിക്കറ്റ് ആണ് കളിക്കുന്നത്. കാലങ്ങളായി ഏകദിനങ്ങളില്‍ പാകിസ്ഥാന്‍ പുരാതന ക്രിക്കറ്റാണ് കളിക്കുന്നത്. വസിം അക്രം അഭിപ്രായപ്പെട്ടു.

ഈ അവസ്ഥ മാറേണ്ടതുണ്ട്. കഠിനമായ ചുവടുവെപ്പുകള്‍ ആവശ്യമാണ്. ഭയമില്ലാത്ത, യുവരക്തങ്ങളെ ടീമില്‍ എടുക്കണം. ആറോ ഏഴോ മാറ്റങ്ങളെങ്കിലും ടീമില്‍ വരുത്തേണ്ടതുണ്ട്. അടുത്ത ആറുമാസം തോല്‍വിയായിരിക്കും ചിലപ്പോള്‍ ഫലം. പക്ഷെ കാര്യമാക്കേണ്ടതില്ല. അങ്ങനെയെങ്കില്‍ 2026 ലെ ടി20 ലോകകപ്പ് ആകുമ്പോഴേക്കും ശക്തമായ ടീമിനെ കെട്ടിപ്പടുക്കാന്‍ സാധിച്ചിരിക്കും. പാകിസ്ഥാന്റെ ബൗളിങ് നിരയേയും അക്രം വിമര്‍ശിച്ചു. ഏകദിനങ്ങള്‍ കളിക്കുന്ന 14 ടീമുകളില്‍ പാകിസ്ഥാന്റെ ബൗളിങ് ശരാശരി ഏറ്റവും മോശം സ്ഥാനങ്ങളില്‍ രണ്ടാമത്തേതാണ്. വസിം അക്രം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com