ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനി മറ്റൊരു നാഴികക്കല്ലിന് അരികില്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ചെന്നൈ ടീമിനെ നയിക്കുന്ന 200-ാമത്തെ മത്സരം എന്ന പൊന്‍തൂവലാണ് ധോനിക്ക് ലഭിക്കുക.
ഇന്ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ മത്സരം. ഐപിഎഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സ്ഥിരത പുലര്‍ത്തുന്ന ക്യാപ്റ്റനാണ് ധോനി. 2010, 2011, 2018, 2021 വര്‍ഷങ്ങളില്‍ ചെന്നൈ ഐപിഎല്‍ കിരീടം നേടിയത് ധോനിയുടെ നായകത്വത്തിന് കീഴിലാണ്. കപ്പുകളുടെ എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സ് ആണ് മുന്നില്‍. അഞ്ചു കപ്പുകളിലാണ് അവര്‍ മുത്തമിട്ടത്.
കഴിഞ്ഞ പതിമൂന്ന് ഐപിഎല്‍ പതിപ്പുകളില്‍ 11 തവണയും ചെന്നൈ ടീമിനെ അവസാന നാലു ഘട്ടത്തിലേക്ക് എത്തിക്കാനും ധോനിക്ക് സാധിച്ചു. അഞ്ചുതവണയാണ് കപ്പിനും ചുണ്ടിനും ഇടയില്‍ ചെന്നൈയ്ക്ക് കപ്പ് നഷ്ടമായത്. അന്നെല്ലാം റണര്‍ അപ്പ് ആയിരുന്നു ചെന്നൈ.
ഐപിഎല്ലില്‍ 213 തവണ ക്യാപ്റ്റനായിരുന്നു ധോനി. ഒരു സീസണില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റിന് വേണ്ടിയാണ് ധോനി കളിക്കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 125 കളികളില്‍ ടീമിനെ ജയിപ്പിച്ചു. 87 തവണ മാത്രമാണ് പരാജയം രുചിച്ചത്. 58.96 ശതമാനമാണ് വിജയം. ഐപിഎല്ലില്‍ ഏറ്റവും വിജയം നേടിയ ക്യാപ്റ്റന്‍ ആണ് ധോനി.
ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ 120 തവണയാണ് ചെന്നൈ വിജയിച്ചത്. 78 തവണ മാത്രമാണ് പരാജയം നേരിട്ടത്. ചെന്നൈ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോനിയുടെ വിജയശതമാനം 60 ശതമാനത്തിന് മുകളിലാണ്. ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ച ധോനി, 24 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates