ത്രില്ലര്‍ പോരില്‍ അവസാനപന്തില്‍ ഡല്‍ഹിയെ മറികടന്ന് മുംബൈ; സീസണിലെ ആദ്യജയം

ആന്റിച്ച് നോര്‍ക്യെയുടെ മികവിനെ മറികടന്നായിരുന്നു രോഹിതും സംഘവും ജയം കരസ്ഥമാക്കിയത്
രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങ്/ പിടിഐ
രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങ്/ പിടിഐ

ന്യൂഡല്‍ഹി: ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യം ജയം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് മുംബൈ മറികടന്നത്. രോഹിത് ശര്‍മ്മയുടെ മികവില്‍ ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം. 

അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ചു റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. നന്നായി പന്തെറിഞ്ഞ ആന്റിച്ച് നോര്‍ക്യെയുടെ മികവിനെ മറികടന്നായിരുന്നു രോഹിതും സംഘവും ജയം കരസ്ഥമാക്കിയത്. അവസാനപന്തില്‍ രണ്ടു റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. 

ബാറ്റര്‍ ടിം ഡേവിഡ് ഡീപ് മിഡ് ഓഫിലേക്ക് പന്തടിച്ചശേഷം രണ്ടു റണ്‍സ് ഓടി മുംബൈയ്ക്ക് സീസണിലെ ആദ്യജയം സമ്മാനിച്ചു.  ടിം ഡേവിഡും (11 പന്തില്‍ 13*), കാമറൂണ്‍ ഗ്രീനും (എട്ട് പന്തില്‍ 17*) പുറത്താകാതെ നിന്നു. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയാണിത്. 

സീസണില്‍ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 45 പന്തില്‍ നിന്നും രോഹിത് 65 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന്‍ കിഷനും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിലക് വര്‍മയും മുംബൈക്കായി തിളങ്ങി. സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും അക്ഷര്‍ പട്ടേലും തിളങ്ങി. 25 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 54 റണ്‍സെടുത്ത അക്ഷറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 47 പന്തില്‍ നിന്നും വാര്‍ണര്‍ 51 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 18 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com