​ഐപിഎൽ ഫൈനൽ കാണാനെത്തിയ ചെന്നൈ ആരാധകർ/ ചിത്രം: പിടിഐ 
Sports

ക​ലാശപ്പോരിനൊരുങ്ങി ചെന്നൈയും ​ഗുജറാത്തും; ടോസ് ധോനിപ്പടയ്ക്ക്

ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞടുത്തു. ഫൈനൽ പോരാട്ടത്തിൽ ​ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിലെ കലാശപ്പോരാട്ടത്തിന് ചെന്നൈ സൂപ്പർ കിങ്സും ​ഗുജറാത്ത് ടൈറ്റൻസും ഇറങ്ങുമ്പോൾ ടോസ് തുണച്ചത് ധോനിയെയും സംഘത്തെയും. ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞടുത്തു. ഫൈനൽ പോരാട്ടത്തിൽ ​ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും. 

റെക്കോർഡ് കിരീട നേട്ടമാണ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്.  ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കുന്ന ക്യാപ്റ്റൻ എന്ന മുംബൈ ഇന്ത്യൻസ് നായകൻ രോഹിതിന്റെ റെക്കോർഡിനൊപ്പമായിരിക്കും ചെന്നൈ വിജയിച്ചാൽ ധോനിയും എത്തുക.

കന്നി സീസണിൽ തന്നെ കിരീടം ചൂടിയ ​ഗുജറാത്തും കപ്പിൽ കുറ‍ഞ്ഞൊന്നും നോട്ടമിടുന്നില്ല. രണ്ടാം തവണയും കിരീടം ചൂടി ആധിപത്യമുറപ്പിക്കാനാകും ഹർദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റൻസ് ലക്ഷ്യമിടുന്നത്. ഹർദിക് പാണ്ഡ്യയ കാത്തും റെക്കോർഡുണ്ട്. ഇന്ന് ഗുജറാത്ത് ജയിച്ചാൽ ഹർദിക് നേടുന്ന ആറാമത്തെ ഐപിഎൽ കിരീടമായി അതു മാറും. നിലവിൽ ആറ് ഐപിഎൽ കിരീടങ്ങളിൽ ടീമിന്റെ ഭാഗമായിട്ടുള്ള ഒരേയൊരു താരമേ ഉള്ളു. അതു രോഹിത് ശർമയാണ്. അഞ്ച് തവണ മുംബൈ ഇന്ത്യൻസിനൊപ്പവും ഒരു തവണ ഡെക്കാൻ ചാർജേഴ്‌സിനൊപ്പവും രോഹിത് കിരീട നേട്ടത്തിൽ പങ്കാളിയായി. പാണ്ഡ്യ നാല് തവണ മുംബൈ ഇന്ത്യൻസിനൊപ്പവും ഒരു തവണ ഗുജറാത്ത് ടൈറ്റൻസിനൊപ്പവും കിരീടം സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT