ധോനി പരിശീലനത്തിൽ/ ട്വിറ്റർ 
Sports

ധോനിക്ക് പരിക്ക്? ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

അതേസമയം നായകന് പരിക്കേറ്റതായുള്ള വാർത്തകളെ സംബന്ധിച്ച് ടീം പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ നാളെ നിലവിലെ ചാമ്പ്യൻമാരായ ​ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. വെറ്ററൻ താരവും ക്യാപ്റ്റനുമായ എംഎസ് ധോനിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ ധോനിയുടെ കാൽമുട്ടിന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ക്യാപ്റ്റൻ നാളെ കളിക്കുന്ന കാര്യവും സംശയത്തിലായി. 

അതേസമയം നായകന് പരിക്കേറ്റതായുള്ള വാർത്തകളെ സംബന്ധിച്ച് ടീം പ്രതികരിച്ചിട്ടില്ല. ഔദ്യോ​ഗിക സ്ഥിരീകരണവും അവർ നടത്തിയിട്ടില്ല. ​ഗുജറാത്ത് ഹോം പോരാട്ടത്തിലാണ് നാളെ ചെന്നൈയുമായി ഏറ്റുമുട്ടുന്നത്.

ധോനി മാറി നിൽക്കണ്ടി വന്നാൽ ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും ചെന്നൈ ടീമിനെ നയിക്കുക. ഇടംകാലിനേറ്റ പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ബെൻ സ്റ്റോക്സ് ബൗൾ ചെയ്യില്ലെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറ്റിങിന് അദ്ദേഹം ഇറങ്ങും. 

ലേലത്തിൽ 16.25 കോടിക്കാണ് സ്റ്റോക്സിനെ ചെന്നൈ ഇത്തവണ ടീമിലെത്തിച്ചത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരമായിരുന്നു സ്റ്റോക്സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപി കേസ്: ആളുകള്‍ പലതും പറയും, ഗൂഢാലോചനാ വാദത്തിന് ഒരു തെളിവുമില്ല: തിരുവഞ്ചൂര്‍- വിഡിയോ

'എപ്പോഴും ഡിക്ഷ്ണറി നോക്കി സംസാരിക്കാൻ പറ്റുമോ? ട്രോളൻമാർ ആ പണി തുടരട്ടെ'

'എന്റെ കുട്ടിയുടെ ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?' വെര്‍ച്വല്‍ ഓട്ടോപ്‌സിയുമായി ഫോറസിക് വിദഗ്ധര്‍

തത്കാൽ ടിക്കറ്റിംഗ് ഒരു ചതിക്കുഴിയോ? റെയിൽവേ ടിക്കറ്റുകൾ കൺഫേം ചെയ്യാൻ ആരും പറയാത്ത രഹസ്യങ്ങൾ ഇതാ

'കൈലി മുണ്ട് ഉടുത്ത് മഴു കൈയില്‍ എടുത്തുപോയി, മുടക്കോഴിമലയില്‍ മഴയായിരുന്നത് കൊണ്ട് പട്ടിക്കും പണിയൊത്തില്ല; കുടില്‍ വളഞ്ഞ് പ്രതികളെ പിടികൂടി'- വിഡിയോ

SCROLL FOR NEXT