സൂപ്പര്‍കപ്പില്‍ ബ്ലാസ്റ്റേഴ്സ്-മുംബൈ മത്സരത്തിനിടെ  
Sports

മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത്

ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലേക്ക് മുന്നേറി

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലേക്ക് മുന്നേറി. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. ഇരുടീമുകള്‍ക്കും ആറുപോയന്റാണെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.

സമനില നേടിയാല്‍ പോലും സൂപ്പര്‍ കപ്പ് സെമിയിലേക്ക് മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട മുംബൈക്കെതിരേ കളിക്കാനിറങ്ങിയത്. ആദ്യപകുതി ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അതോടെ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്.

ഗോള്‍ ലക്ഷ്യമിട്ട് മുംബൈ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് തോന്നിച്ചതെങ്കിലും അവസാനനിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങിയത് ടീമിന് തിരിച്ചടിയായി.കളി അവസാനിക്കാറായപ്പോള്‍ 88-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധം തകര്‍ന്നു. ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് മുഹമ്മദ് സഹീഹിന്റെ ദേഹത്തു തട്ടി നിര്‍ഭാഗ്യവശാല്‍ സ്വന്തം വലയില്‍ പ്രവേശിച്ചതോടെ മുംബൈ സിറ്റിക്ക് ലീഡ് ലഭിച്ചു. ഇതോടെ ഒരു ഗോളിന് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി.

Mumbai City qualifies for semifinal with victory over Kerala Blasters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

കറികളില്‍ എരിവ് കൂടിയോ? പേടിക്കേണ്ട, പരിഹാരമുണ്ട്

'വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടം'; ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​ഗൗരിയുടെ മറുപടി, കയ്യടിച്ച് താരങ്ങൾ

പേരാമ്പ്രയില്‍ സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

SCROLL FOR NEXT