ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെ​ന്റ് നടത്തി, 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് യുഎഇ

യുഎഇയിലെ തൊഴിലുടമകളും എമിറാത്തികളും താമസക്കാരായ കുടുംബങ്ങളും ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂ എന്ന് അധികൃതർ നിർദ്ദേശിച്ചു
UAE Shuts Down 230 Social Media Accounts Over Illegal Domestic Worker Recruitment
UAE Shuts Down 230 Social Media Accounts Over Illegal Domestic Worker RecruitmentGemini AI
Updated on
1 min read

ദുബൈ:ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നടത്തിയതിന് 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE)അറിയിച്ചു. കഴിഞ്ഞ വർഷമാണ് (2025) ലൈൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾ നേടിയിട്ടില്ലെന്നും ഈ വിഭാഗത്തിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അധികാരപ്പെടുത്തിയ ഏതെങ്കിലും ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി അവർക്ക് ബന്ധമില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അക്കൗണ്ടുകൾ പൂട്ടിച്ചത്.

UAE Shuts Down 230 Social Media Accounts Over Illegal Domestic Worker Recruitment
സന്ദർശക വിസയിൽ എത്തുന്നവർ കാലവധി കഴിയുന്ന ദിവസം മടങ്ങണം, ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്ന് കുവൈത്ത്

ലൈസൻസില്ലാതെ സോഷ്യൽ മീഡിയ വഴി നടത്തി നിയമനങ്ങൾ ഗാർഹിക തൊഴിലാളി നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്, ഇത് നിയമപരമായ പ്രത്യാഘാതങ്ങൾക്കും ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുമായി ഇടപെടുന്ന തൊഴിലുടമകളെ ബാധിക്കുന്ന പ്രതികൂല ഫലങ്ങൾക്കും ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മെഡിക്കൽ പരിശോധനകൾ, പശ്ചാത്തല, പരിശോധനകൾ തുടങ്ങിയ നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്ക് പുറമേ, തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുന്നതും ഇതിൽ ഉൾപ്പെടാം.

യുഎഇയിലെ ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വ്യക്തമായ സേവന ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടണ്ട്, കൂടാതെ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ സേവനങ്ങൾ നൽകാൻ തയ്യാറുള്ളതും കുടുംബങ്ങളുമായി സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ പ്രവർത്തിക്കാൻ കഴിവുള്ളതും. അതിന് അനുയോജ്യമായ പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ തൊഴിലാളികളെ നൽകുന്ന സേവന പാക്കേജുകൾക്കുള്ളിൽ അംഗീകൃത വേതന നിർണ്ണയത്തോടെ പ്രവർത്തിക്കാനും അവർ ബാധ്യസ്ഥരാണ്.

UAE Shuts Down 230 Social Media Accounts Over Illegal Domestic Worker Recruitment
'പ്രണയത്തട്ടിപ്പ്': സോഷ്യൽ മീഡിയ വഴി സ്ത്രീയെ കബളിപ്പിച്ചയാൾ 194,000 ദിർഹം നൽകണമെന്ന് അബുദാബി കോടതി

തൊഴിലുടമകളും യുഎഇയിലെ എമിറാത്തികളും യുഎഇയിൽ താമസിക്കുന്ന കുടുംബങ്ങളും ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി മാത്രമേ ഇടപാടുകൾ നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

സോഷ്യൽ മീഡിയയിൽ അത്തരം സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റിൽ ലഭ്യമായ ലൈസൻസുള്ള ഓഫീസുകളുടെ പട്ടിക പരിശോധിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Summary

Gulf News: UAE Ministry of Human Resources shuts down 230 social media accounts involved in illegal domestic worker recruitment without proper license.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com