Mumbai Indians Face Unbeaten Punjab Kings at Wankhede Amid Losing Streak. PUNJAB KINGS/X
Sports

'ജയിച്ചേ മതിയാകൂ'; വിമർശനങ്ങൾക്കിടെ ഹർദിക്കും സംഘവും ഇറങ്ങുന്നു, എതിരാളികൾ പഞ്ചാബ്

ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ് മടങ്ങിയ രോഹിത് ശർമ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കില്ല.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിൽ ഇതുവരെ തോൽവി നേരിടാത്ത ഒരു ടീമാണ് പഞ്ചാബ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇന്നത്തെ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. പഞ്ചാബിന് നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും മുംബൈയ്ക്ക് രണ്ട് പോയിന്റുമാണ് ഉള്ളത്.

മുംബൈ നേരിടുന്ന പ്രധാനപ്രശ്‌നം ബാറ്റിങ് നിരയിലെ മോശം പ്രകടനമാണ്. ടീമിന്റെ മിഡിൽ ഓർഡറിന് ഇതുവരെ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിലക് വർമയും സൂര്യകുമാർ യാദവും മുൻ സീസണുകളിലെ പോലെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. ബൗളിങ്ങിൽ ജസ്പ്രിത് ബുംറയിലാണ് ടീമിന്റെ പ്രതീക്ഷ.

ഇതിനിടെ, ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ് മടങ്ങിയ രോഹിത് ശർമ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കില്ല. ടീമിന്റെ തോൽവികൾക്ക് കാരണം ഹര്‍ദികിന്റെ മോശം ക്യാപ്റ്റൻസിയാണെന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് ജയത്തിലൂടെ മറുപടി നൽകാൻ ആണ് ഹര്‍ദികിന്റെ ലക്ഷ്യം.

അതേ സമയം, ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് പഞ്ചാബ് പുറത്തെടുക്കുന്നത്. ഓപ്പണര്‍മാരായ പ്രിയാംശ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികച്ച ഫോമിലാണ്. ബൗളിങ്ങിൽ അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്, സേവ്യര്‍ ബാര്‍ട്‌ലറ്റ് എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Mumbai Indians Face Unbeaten Punjab Kings at Wankhede Amid Losing Streak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നീട്ടി അമേരിക്ക

തിമിരി ബോംബേറ് കേസ്: സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

വിക്രം ഓൺ ഫയർ; 'ചിയാൻ 63' ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

ഗാലറിയിൽ ഇരുന്ന് ഐപിഎൽ കണ്ട് ജയ് ഷായും ​ഗാം​ഗുലിയും; അമ്പരപ്പ്, കൈയടി

SCROLL FOR NEXT