ചിത്രം: പിടിഐ 
Sports

തകർന്നടിഞ്ഞ് പഞ്ചാബ് ബാറ്റിം​ഗ് നിര; മുംബൈയ്ക്ക് 136 റണ്‍സ് വിജയലക്ഷ്യം 

എയ്ഡന്‍ മാര്‍ക്രം - ദീപക് ഹൂഡ സഖ്യമാണ് പഞ്ചാബിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 136 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ട് 8 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ എയ്ഡന്‍ മാര്‍ക്രം - ദീപക് ഹൂഡ സഖ്യമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ്ങും രാഹുലും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആറാം ഓവറിലാണ് പഞ്ചാബ് പതറിത്തുടങ്ങിയത്. 15 റണ്‍സെത്ത് മന്‍ദീപ് മടങ്ങി. ക്രിസ് ഗെയ്ല്‍  നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുലിന്റെ വിക്കറ്റും വീണു. നിക്കോളാസ് പൂരനാകട്ടെ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 100 കടത്തി. പക്ഷെ തൊട്ടുപിന്നാലെ മാര്‍ക്രം ക്ലീൻ ബൗൾഡായി. 42 റണ്‍സെടുത്താണ് മാര്‍ക്രം പുറത്തായത്.  ആറ് ബൗണ്ടറികൾ നിറഞ്ഞതായിരുന്നു ഇന്നിം​ഗ്സ്. പിന്നാലെ ഹൂഡയും മടങ്ങി. 28 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. 

മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം