മുഷീര്‍ ഖാന്‍ ട്വിറ്റര്‍
Sports

വീണ്ടും സെഞ്ച്വറിയടിച്ച് മുഷീര്‍; അണ്ടര്‍ 19 ലോകകപ്പില്‍ കിവികള്‍ക്ക് മുന്നില്‍ 296 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

മുഷീര്‍ ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്‌കോററായി. താരം തകര്‍പ്പന്‍ സെഞ്ച്വറി വീണ്ടും നേടി

സമകാലിക മലയാളം ഡെസ്ക്
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മുഷീര്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്നു

ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ 296 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു.

മുഷീര്‍ ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്‌കോററായി. താരം തകര്‍പ്പന്‍ സെഞ്ച്വറി വീണ്ടും നേടി. 126 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതം 131 റണ്‍സാണ് താരം കണ്ടെത്തിയത്. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മുഷീര്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്നു.

ഇന്ത്യക്കായി ഓപ്പണര്‍ ആദര്‍ഷ് സിങ് അര്‍ധ സെഞ്ച്വറി നേടി. താരം 52 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഉദയ് സഹാറനാണ് മികവ് പുലര്‍ത്തിയ മറ്റൊരാള്‍. താരം 34 റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി മാസന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. റ്യാന്‍ സോര്‍ജസ്, ഇവാല്‍ഡ് ഷ്രൂഡര്‍, സാക് കമ്മിങ്, ഒലിവര്‍ തേവാടിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT