Mushfiqur Rahim x
Sports

ആദ്യ ബംഗ്ലാ ബാറ്റര്‍! ടെസ്റ്റില്‍ വീണ്ടും ചരിത്ര നേട്ടവുമായി മുഷ്ഫിഖര്‍ റഹീം

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് നാഴികക്കല്ല് താണ്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ബാറ്റര്‍ മുഷ്ഫിഖര്‍ റഹീം. ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ബംഗ്ലാദേശ് ബാറ്റര്‍ എന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സെടുത്താണ് മുഷ്ഫിഖര്‍ നേട്ടത്തിലെത്തിയത്. 107ാം ടെസ്റ്റില്‍ 197ാം ഇന്നിങ്‌സ് കളിച്ചാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. നിലവില്‍ താരത്തിന്റെ ആകെ ടെസ്റ്റ് റണ്‍സ് 7040ല്‍ എത്തി. ടെസ്റ്റില്‍ 14 സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും 39കാരന്‍ നേടിയിട്ടുണ്ട്. 219 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 6697 റണ്‍സും ടി20യില്‍ 1495 റണ്‍സും താരം ബംഗ്ലാദേശ് ജേഴ്‌സിയില്‍ നേടി.

ടെസ്റ്റില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടം നേരത്തെ തന്നെ മുഷ്ഫിഖറിന്റെ പേരിലാണ്. താരം 2022ലാണ് 5000 റണ്‍സ് കടന്നത്. 2024ല്‍ 6000 റണ്‍സും പിന്നിട്ടു. ടെസ്റ്റില്‍ ബംഗ്ലാദേശിനായി 5000, 6000, 7000 റണ്‍സുകള്‍ നേടുന്ന ആദ്യ ബാറ്ററെന്ന അപൂര്‍വതയും ഇതോടെ താരത്തിന്റെ പേരിലായി. 6000 റണ്‍സില്‍ നിന്നു വെറും 25 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരം 7000 റണ്‍സില്‍ അതിവേഗം എത്തിയത്.

നിലവില്‍ ബംഗ്ലാദേശ് ടീമിലെ ഏറ്റവും പരിചയ സമ്പത്തുള്ള ടെസ്റ്റ് താരം മുഷ്ഫിഖര്‍ റഹിമാണ്. താരം 2005ലാണ് ടെസ്റ്റില്‍ ബംഗ്ലാദേശിനായി അരങ്ങേറിയത്. രാജ്യത്തിനായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബംഗ്ലാ താരവും മുഷ്ഫിഖര്‍ തന്നെ. 2025ലാണ് താരം 100ാം ടെസ്റ്റ് കളിച്ചത്.

Bangladesh veteran Mushfiqur Rahim added another landmark to his illustrious career, becoming the first batter from the country to score 7,000 runs in Test cricket. The 39-year-old achieved the milestone in the ongoing second Test against West Indies in Sylhet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

'യുവത്വത്തിന് മേൽ വീഴുന്ന അർബുദത്തിന്റെ നിഴൽ': ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുമ്പോൾ യുവതലമുറ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ വഴികളും

വിദേശ സർവകലാശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു

ദിലീപും കാവ്യ മാധവനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘എമ്പുരാൻ’ റെക്കോർഡുകൾ തകർത്ത് ‘രാമായണ’; ബുക്ക് മൈ ഷോയിൽ ചരിത്രനേട്ടം