Sports

കുഞ്ഞിനും ഭാര്യക്കുമൊപ്പം നില്‍ക്കണം; ഇന്ത്യക്കെതിരായ ടീമില്‍ നിന്ന് പിന്മാറി റിച്ചാര്‍ഡ്‌സന്‍ 

കുഞ്ഞിനൊപ്പം സമയം ചിലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സന്‍ ടീമില്‍ നിന്ന് പിന്മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്ന് പിന്മാറി ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. കുഞ്ഞിനൊപ്പം സമയം ചിലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സന്‍ ടീമില്‍ നിന്ന് പിന്മാറിയത്. 

റിച്ചാര്‍ഡ്‌സന് പകരം ആന്‍ഡ്ര്യൂ തൈ ടീമിലേക്ക് എത്തി. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യനടത്തില്‍ ആന്‍ഡ്ര്യൂ തൈ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ ഐപിഎല്ലില്‍ നിന്നും റിച്ചാര്‍ഡ്‌സന്‍ പിന്മാറിയിരുന്നു. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ കളിക്കാര്‍ ആഗ്രഹിക്കുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കും എന്ന് ഓസീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ തലവന്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു. 

ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇന്ത്യക്കെതിരായ പരമ്പര ആശങ്കയിലാണ്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. ടെസ്റ്റിന് മുന്‍പ് മൂന്ന് ഏകദിനവും ടി20യും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം