ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാം
Sports

'ഇതെന്റെ അവസാന നൃത്തം...', 24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര്‍ ശ്രീജേഷ്

ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിമ്പിക്‌സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യം മത്സരത്തിന് ഉപയോഗിച്ച ജേഴ്സിയും ഒമ്പിക് ജേഴ്സിയും കൈയില്‍ പിടിച്ച് പാരീസില്‍ നിന്നുള്ള ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ

ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''ഇത് എന്റെ ആദ്യത്തെ ജേഴ്‌സി...എന്റെ അവസാന 24 വര്‍ഷത്തെ യാത്ര...'' എന്നാണ് ശ്രീജേഷ് കുറിച്ചത്.

പാരീസ് ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് പറഞ്ഞത്.

1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് പാരീസിലേത്. 328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാരീസില്‍ എന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുമ്പോള്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍, ആരാധകര്‍ എന്നിവയുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സിന് ശേഷമുള്ള വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ടീമുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT