ദുബായ്: ടി20 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഒരുവേള ടീം സ്‌കോര്‍ 100 കടക്കുമോ എന്ന് പോലും സംശയമുണര്‍ത്തുന്ന തരത്തിലായിരുന്നു അഫ്ഗാന്റെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്നു.
നയിച്ചത് നബിയും നയ്ബും
ഏഴാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ മുഹമ്മദ് നബി, ഗുല്‍ബദിന്‍ല നയ്ബ് എന്നിവരുടെ അവസരോചിത ബാറ്റിങാണ് അഫ്ഗാനെ രക്ഷിച്ചത്. ഇരുവരും പുറത്താകാതെ നിന്നു.
നബി 32 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 35 റണ്‍സും നയ്ബ് 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സും കണ്ടെത്തി. നജീബുള്ള സാദ്രന്‍ (22), കരിം ജനത് (15), അസ്ഗര്‍ അഫ്ഗാന്‍ (10), റഹ്മനുള്ള ഗുര്‍ബസ് (10), മുഹമ്മദ് ഷഹസാദ് (8), ഹസ്രത്തുള്ള സസായ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങള്‍.
പാകിസ്ഥാന് വേണ്ടി ഇമദ് വാസിം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates