Narendra Modi Stadium x
Sports

ടി20 ലോകകപ്പ് ഫൈനല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍; പാകിസ്ഥാന്‍ എത്തിയാല്‍ നടക്കില്ല!

അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെന്നു റിപ്പോര്‍ട്ടുകള്‍. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് പോരാട്ടം. 2023ലെ ഏകദിന ലോകകപ്പ് അരങ്ങേറിയതും മോദി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു.

പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍ നടക്കുന്നതിനാല്‍ ശ്രീലങ്കയും ആതിഥേയ രാജ്യമാണ്. പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. അതിനാല്‍ അവരുടെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുന്നത്. ലോകകപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കൊളംബോ ഫൈനലിനു വേദിയാകും.

ഇത്തവണ 20 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 5 വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങള്‍.

നിലവില്‍ 15 ടീമുകളാണ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് സീറ്റുറപ്പാക്കിയവര്‍.

അഫ്രിക്കന്‍ യോഗ്യത ജയിച്ചെത്തുന്ന രണ്ട് ടീമുകള്‍, ഏഷ്യ, ഏഷ്യ- പസിഫിക്ക് യോഗ്യത ജയിച്ചെത്തുന്ന 3 ടീമുകളുമാണ് ഇനി സ്ഥാനത്തെത്താനുള്ളത്.

Narendra Modi Stadium: The final of the tournament is likely to be be played at the Narendra Modi Stadium, which also hosted the final of the 2023 men's ODI World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT