തയ്ക്വാൻഡോയിൽ സ്വർണം നേടിയ മാർ​ഗരറ്റ് മരിയ റെ‍ജി, ഗ്രൂപ്പ് പോരാട്ടത്തിൽ വെങ്കലം നേടിയ കേരള ടീം  എക്സ്
Sports

ദേശീയ ​ഗെയിംസ്; കേരളത്തിന് വീണ്ടും സ്വർണം, അത്‍ലറ്റിക്സിലും മെഡൽ നേട്ടം

വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർ​ഗരറ്റ് മരിയ റെ‍ജി സ്വർണം സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു വീണ്ടും സ്വർണത്തിളക്കം. വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർ​ഗരറ്റ് മരിയ റെ‍ജി സ്വർണം സ്വന്തമാക്കി. ഇന്ന് ഏഴ് വെങ്കലം മെഡലുകളും കേരളം സ്വന്തമാക്കി.

അത്‍ലറ്റിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ കെരളം മെഡലുകൾ നേടി. പുരുഷൻമാരുടെ ലോങ് ജംപിൽ സിവി അനുരാ​ഗാണ് അത്‍ലറ്റിക്സിലെ ആദ്യ മെഡൽ നേടിയത്. പിന്നാലെ വനിതാ പോൾ വാൾട്ടിൽ മരിയ ജോൺസനും പുരുഷ വിഭാ​ഗം ഡിസ്കസ് ത്രോയിൽ അലക്സ് പി തങ്കച്ചൻ എന്നിവരും വെങ്കലം നേടി.

തയ്ക്വാൻഡോയിൽ ബി ശ്രീജിത്ത് (63 കിലോ താഴെ), മനു ജോർജ് (80 കിലോ) എന്നിവരും വനിതകളിൽ ശിവാങ്കി ചനംബവും (53 കിലോ താഴെ) കേരളത്തിനായി വെങ്കലം സ്വന്തമാക്കി. തയ്ക്വാൻഡോ ​ഗ്രൂപ്പ് വിഭാ​ഗത്തിലും കേരളത്തിനു വെങ്കലമുണ്ട്. കർണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമാണ് മെഡൽ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയറുവീ‍ക്കലിന് പിന്നിൽ ​'ഗ്യാസ്' മാത്രമല്ല, ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

CET Spot Allotment: എംടെക് സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 9ന്

സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ