ഫോട്ടോ: ട്വിറ്റർ 
Sports

വിവാഹ ക്ഷണങ്ങള്‍ കൊണ്ട് പൊറുതിമുട്ടി, യുഎസിലേക്ക് പറന്നതിന്റെ കാരണം പറഞ്ഞ് നീരജ് ചോപ്ര

യുഎസില്‍ മനസമാധാനത്തോടെ പരിശീലനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് നീരജ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിശീലനത്തിനായി ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോയത് നാട്ടിലെ വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനെന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇപ്പോള്‍ യുഎസില്‍ മനസമാധാനത്തോടെ പരിശീലനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് നീരജ് പറയുന്നത്. 

കരിയറിന്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ അത്‌ലറ്റുകള്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാറി നില്‍ക്കുന്നവരാണ്. എന്നാല്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിന് ശേഷം ഞാന്‍ ഒരുപാട് ആളുകളെ കണ്ടുമുട്ടാനാരംഭിച്ചു. എന്നെ അവര്‍ പ്രശംസിക്കുകയും ഒപ്പം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ അവ പലപ്പോഴും പ്രതീക്ഷകളുടെ ഭാരം സൃഷ്ടിക്കുന്നു, നീരജാ ചോപ്ര പറയുന്നു. 

അനാവശ്യമായ സമ്മര്‍ദങ്ങളിലേക്ക് വീഴും

പ്രതീക്ഷകളുടെ ഭാരം കൂടുമ്പോള്‍ അനാവശ്യമായ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയും അത് പിന്നെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ എന്താണോ മുന്‍പ് പിന്തുടര്‍ന്ന ശീലം അതിലേക്ക് മാറേണ്ടതുണ്ട്. പരിശീലനത്തിലേക്ക് മടങ്ങി എത്തിയതോടെ കൂടുതല്‍ ആശ്വാസം കണ്ടെത്താനാവുന്നു എന്നും നീരജ് പറഞ്ഞു. 

ഹരിയാനയില്‍ ശൈത്യകാലം ആരംഭിച്ചു കഴിഞ്ഞു. വിവാഹ സീസണാണ് അവിടെ. അതിനാല്‍ പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ടായി. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ പോവാതെ മനസമാധാനത്തോടെ എനിക്ക് പരിശീലിക്കാന്‍ കഴിയുന്നു, ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT