ശ്രേയസ് അയ്യര്‍/ഫോട്ടോ: പിടിഐ 
Sports

എട്ട് നിലയില്‍ പൊട്ടി പുതിയ ബാറ്റിങ് പ്ലാന്‍; ആ രീതി തന്നെ തുടരുമെന്ന് ശ്രേയസ് അയ്യര്‍ 

ആക്രമിച്ച് കളിക്കുന്ന ഇന്ത്യയെ ആയിരിക്കും ഇംഗ്ലണ്ടിനെതിരെ കാണുക എന്നാണ് ആദ്യ ടി20ക്ക് മുന്‍പായി വിരാട് കോഹ് ലി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ തോല്‍വിയിലേക്ക് വീണെങ്കിലും ടീം ശൈലി മാറ്റില്ലെന്ന് ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലേക്കും, പവര്‍ ഹിറ്റേഴ്‌സിലേക്കുമാണ് ശ്രേയസ് വിരല്‍ ചൂണ്ടുന്നത്. 

ആക്രമിച്ച് കളിക്കുന്ന ഇന്ത്യയെ ആയിരിക്കും ഇംഗ്ലണ്ടിനെതിരെ കാണുക എന്നാണ് ആദ്യ ടി20ക്ക് മുന്‍പായി വിരാട് കോഹ് ലി പറഞ്ഞത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 124 റണ്‍സ് മാത്രം. പിച്ച് വായിച്ചെടുക്കുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴച്ചതായി കോഹ് ലി പറഞ്ഞപ്പോള്‍, ടീം ശൈലി മാറ്റാന്‍ പോവുന്നില്ലെന്നാണ് ശ്രേയസ് പ്രതികരിച്ചത്. 

ഇവിടെ ഞങ്ങള്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. ഒരു പ്ലാനുമായാണ് ഞങ്ങള്‍ വരുന്നത്. അത് എത്രമാത്രം വിജയകരമായി നടപ്പിലാക്കാന്‍ പറ്റുമെന്ന് നോക്കണം. കാരണം ലോകകപ്പിലേക്ക് പോവുമ്പോള്‍ എല്ലാ ഘടകവും ശരിയായ ദിശയിലെന്ന് ഉറപ്പിക്കണം. ഇതൊരു അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ്. എന്താണ് ഞങ്ങള്‍ എന്ന് തിരിച്ചറിയാന്‍ പറ്റിയ സമയമാണ് ഇത്, ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് എത്തുമ്പോള്‍ ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും ഫ്‌ളെക്‌സിബിളായിരിക്കണം. എന്നാല്‍ അതിന് വേണ്ടി വലിയ മാറ്റങ്ങള്‍ ഞാന്‍ വരുത്തിയില്ല. ചിന്താഗതിയില്‍ മാത്രമാണ് മാറ്റം കൊണ്ടുവന്നത്. ടീം എന്താണ് ആവശ്യപ്പെടുന്നത് എന്നാണ് ഞാന്‍ നോക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് ഞാന്‍ ബാറ്റ് ചെയ്യും. ഇന്ന് വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു എന്നും ശ്രേയസ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ ഒരറ്റത്ത് പിടിച്ച് നിന്ന് ശ്രേയസ് അയ്യറാണ് ഇന്ത്യയെ 100 കടത്താന്‍ സഹായിച്ചത്. ശ്രേയസ് 48 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. ആറാം ഓവറില്‍ ക്രീസിലേക്ക് എത്തിയ ശ്രേയസ് 20ാം ഓവര്‍ വരെ ക്രീസില്‍ പിടിച്ചു നിന്നാണ് മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ