ഫിന്‍ അല്ലന്‍ പിടിഐ
Sports

അഫ്ഗാന്‍ ജയിച്ചു, ന്യൂസിലന്‍ഡ് ടി20 ലോകകപ്പില്‍ നിന്നു പുറത്ത്

ന്യൂസിലന്‍ഡിന്‍റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: ടി20 ലോകകപ്പില്‍ നിന്നു കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ കിവീസിനു തിരിച്ചടിയായത്.

അഫ്ഗാനിസ്ഥാന്‍ പപ്പുവ ന്യൂഗിനിയയെ കീഴടക്കി മൂന്നാം ജയവുമായി സൂപ്പര്‍ എട്ട് ഉറപ്പാക്കിയതും കിവികളുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഗ്രൂപ്പ് സിയില്‍ നിലവില്‍ കിവികളാണ് അവസാന സ്ഥാനത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെസ്റ്റ് ഇന്‍ഡീസുമായാണ് അഫ്ഗാനു ഇനി മത്സരമുള്ളത്. ന്യൂസിലന്‍ഡിനു ഉഗാണ്ട, പപ്പുവ ന്യൂഗിനിയ ടീമുകള്‍ക്കെതിരെയുമാണ് ഇനിയുള്ള പോരാട്ടം. ഇത് രണ്ടും ജയിച്ചാലും കിവികള്‍ക്ക് കാര്യമില്ല.

ആദ്യ രണ്ട് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനോടും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനോടും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച