കെയ്ന്‍ വില്ല്യംസന്‍/ ട്വിറ്റർ 
Sports

ഐപിഎല്‍ കളിക്കണം; കെയ്ന്‍ വില്ല്യംസന്‍ ഉള്‍പ്പെടെ നാല് താരങ്ങളെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കി ന്യൂസിലന്‍ഡ്

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച വില്ല്യംസന്‍ ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്‍ 16ാം എഡിഷന്‍ തുടങ്ങാനിരിക്കെ ഫ്രാഞ്ചൈസികള്‍ക്ക് ന്യൂസിലന്‍ഡില്‍ നിന്ന് സന്തോഷ വാര്‍ത്ത. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ടെസ്റ്റ് ക്യാപ്റ്റന്‍ ടിം സൗത്തി, ഡെവോണ്‍ കോണ്‍വെ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ഒഴിവാക്കി. 

ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് പോകേണ്ടതിനാലാണ് നാല് പേരെയും ടീമിലേക്ക് പരിഗണിക്കാതിരുന്നത്. വില്ല്യംസന് പകരം ഓപ്പണര്‍ ടോം ലാതം ന്യൂസിലന്‍ഡിന്റെ ഏകദിന ടീമിനെ നയിക്കും. 

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച വില്ല്യംസന്‍ ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും സ്പിന്നര്‍ സാന്റ്‌നറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളാണ്. ടിം സൗത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായാണ് കളിക്കാനിറങ്ങുന്നത്. 

മറ്റ് കിവി താരങ്ങളായ ലോക്കി ഫെര്‍ഗൂസന്‍, ഫിന്‍ അല്ലന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ആദ്യ ഏകദിനം കളിച്ച ശേഷമായിരിക്കും ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരുക. ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമാണ്. ഫിന്‍ അല്ലനും ഗ്ലെന്‍ ഫിലിപ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളത്തിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ