ഫോട്ടോ: ട്വിറ്റർ 
Sports

മെസിക്ക് പിന്നാലെ നെയ്മര്‍, പെനാല്‍റ്റി നഷ്ടപ്പെടുത്തി; കലിപ്പില്‍ ആരാധകര്‍

ലീഗ് വണ്ണിലെ നാന്റസിന് എതിരായ കളിയില്‍ നെയ്മറും പെനാല്‍റ്റി കളഞ്ഞു കുളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്‌: മെസിക്ക് പിന്നാലെ പെനാല്‍റ്റി നഷ്ടപ്പെടുത്തി നെയ്മറും. ചാമ്പ്യന്‍സ് ലീഗില്‍ റയലിന് എതിരായ കളിയില്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പിന്നാലെ ലീഗ് വണ്ണിലെ നാന്റസിന് എതിരായ കളിയില്‍ നെയ്മറും പെനാല്‍റ്റി കളഞ്ഞു കുളിച്ചു. 

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജി തോല്‍വിയിലേക്ക് വീണത്. ആദ്യ പകുതിയില്‍ തന്നെ നാന്റസ് മൂന്ന് ഗോള്‍ വലയ്ക്കകത്താക്കിയിരുന്നു. നാലാം മിനിറ്റില്‍ തന്നെ നാന്റെസ് ഗോള്‍വല കുലുക്കി. മുവാനിയാണ് ആദ്യ ഗോള്‍ നേടിയത്. 16ാം മിനിറ്റില്‍ മെര്‍ലിനും ആദ്യ പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റിയിലൂടെ ബ്ലാസും വല കുലുക്കി. 

47ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിക്കായി വല കുലുക്കിയത്. 10 മിനിറ്റിന് ശേഷം സ്‌പോട്ട് കിക്കിലൂടെ ടീമിനെ 2-3 എന്ന സ്‌കോര്‍ ലൈനിലേക്ക് എത്തിക്കാന്‍ നെയ്മര്‍ക്ക് അവസരം ലഭിച്ചിരുന്നു. 

എന്നാല്‍ നെയ്മറുടെ ദുര്‍ബലമായ ഷോട്ട് നാന്റെസ് ഗോള്‍കീപ്പര്‍ തടഞ്ഞു. റയലിന് എതിരായ കളിയില്‍ ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവയാണ് മെസിയുടെ കിക്ക് തടഞ്ഞിട്ടത്. എന്നാല്‍ അവസാന നിമിഷം ഗോള്‍ വല കുലുക്കി എംബാപ്പെ പിഎസ്ജിയുടെ രക്ഷകനായി. പക്ഷേ നാന്റെസിന് എതിരെ പിഎസ്ജിയെ ജയിപ്പിച്ച് കയറ്റാന്‍ വമ്പന്മാര്‍ക്കൊന്നുമായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്‍

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്