ഫോട്ടോ: ട്വിറ്റർ 
Sports

'മെസി ചങ്കാണ്, പക്ഷേ കിരീടം എനിക്ക് വേണം'- നെയ്മര്‍

'മെസി എന്റെ ചങ്കാണ്, പക്ഷേ കിരീടം എനിക്ക് വേണം'- നെയ്മര്‍

Author : സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കോപ്പ അമേരിക്ക പോരാട്ടത്തിന്റെ സ്വപ്‌ന ഫൈനലിനായി. അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കലാശപ്പോര്. 

ഫൈനലിന് മുന്‍പ് ശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്. മെസിയുമായുള്ള ഊഷ്മള സൗഹൃദം നിലനില്‍ക്കുമ്പോള്‍ തന്നെ ബ്രസീലിന്റെ കിരീട നേട്ടത്തിനാണ് താന്‍ പ്രാധന്യം നല്‍കുന്നതെന്ന് താരം പറയുന്നു. 

നേരത്തെ ബാഴ്‌സലോണയില്‍ മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് മാരക ഫോമിലാണ് കറ്റാലന്‍ ടീമിനായി കളം വാണത്. 

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസി. എന്റെ ഏറ്റവും നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷേ ഇത്തവണ ഞങ്ങള്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ പരസ്പരം എതിരാളികളാണ്. അവിടെ എനിക്ക് വിജയിക്കണം, ഈ കിരീടം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യ കോപ്പ അമേരിക്ക കിരീടമാണ് എന്റെ മുന്നിലെ ലക്ഷ്യം'. 

'മെസി വര്‍ഷങ്ങളായി ദേശീയ ടീമിനൊപ്പമുണ്ട്. അദ്ദേഹവും തന്റെ ആദ്യ കിരീടമാണ് തേടുന്നത്. ബ്രസീല്‍ കളിക്കാത്ത സമയത്ത് ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കാറുണ്ട്. 2014 ലോകകപ്പ് ഫൈനലില്‍ അദ്ദേഹം ജര്‍മ്മനിയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു'. 

'ഫൈനലില്‍ പരസ്പരം വരുമെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബഹുമാനം ഇപ്പോഴും മികച്ചതാണ്. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിയൂ. നിങ്ങള്‍ മറ്റൊരാളുമായി ചങ്ങാത്തത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ ചങ്ങാത്തം മറക്കാന്‍ പ്രയാസമാണ്. നമ്മള്‍ ഒരു സുഹൃത്തിനോടൊപ്പം വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഫൈനലില്‍ ഇതു തന്നെയായിരിക്കും ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുക'- നെയ്മര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍