ഫോട്ടോ: ട്വിറ്റർ 
Sports

വീണ്ടും വഴി മുടക്കി പരിക്ക്; നെയ്മറുടെ അല്‍ ഹിലാല്‍ അരങ്ങേറ്റം വൈകും

സെപ്റ്റംബര്‍ പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: കരിയറിലുടനീളം വില്ലനായി നിന്ന പരിക്ക് ഒരിക്കല്‍ കൂടി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരിയറിലെ അനിശ്ചിതത്വത്തിലാക്കി. 160 ദശലക്ഷം യൂറോയക്ക് സൗദി അറേബ്യ ക്ലബ് അല്‍ ഹിലാലില്‍ ചേര്‍ന്ന താരത്തിന്റെ അരങ്ങേറ്റം വൈകും. പരിക്കാണ് ഇത്തവണയും വഴി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

സെപ്റ്റംബര്‍ പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കി. ടീമിന്റെ അടുത്ത മത്സരങ്ങളില്‍ നെയ്മര്‍ കളിക്കില്ലെന്നു പരിശീലകന്‍ വെളിപ്പെടുത്തി. 

സര്‍ഗാത്മക കളിക്കാരനാണ് നെയ്മര്‍. തീര്‍ച്ചയായും അദ്ദേഹം ടീമിലെത്തുന്നത് ഞങ്ങള്‍ക്ക് കരുത്താണ്. എന്നാല്‍ നെയ്മറെ നേരിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ട്. എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ല. എങ്കിലും സെപ്റ്റംബര്‍ പകുതിയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്- ജോര്‍ജ് ജീസസ് പറഞ്ഞു. 

രണ്ട് വര്‍ഷ കരാറില്‍ കഴിഞ്ഞ ദിവസമാണ് താരം അല്‍ ഹിലാലില്‍ ചേര്‍ന്നത്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹാലിലേക്ക് ചേക്കേറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന